നമ്മെ നടുക്കിക്കളയുന്ന അനേകം ദൃശ്യങ്ങള്‍ ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. വലിയ അപകടങ്ങളില്‍ നിന്നും ആളുകള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന രംഗങ്ങളും നമ്മള് വീഡിയോയില്‍ കാണാറുണ്ട്.
അതുപോലെ ഒരു രംഗമാണ് ഇതും. പ്രകൃതിയുടെ പെരുമാറ്റം എത്തരത്തിലുള്ളതായിരിക്കും എന്ന് ഒരിക്കലും നമുക്ക് പറയാനൊക്കില്ല. അതുപോലെ തന്നെയാണ് കടലിന്റേതും. ഏത് നേരം വേണമെങ്കിലും കലിതുള്ളിയേക്കാവുന്ന ഒന്നാണ് കടല്‍.കണ്ണടച്ച് തുറക്കുന്ന നേരം മതി കടലിന്റെ ഭാവം മാറാൻ. അതുകൊണ്ട് തന്നെ കടലില്‍ ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്ന് എപ്പോഴും പറയാറുണ്ട്. നിരവധി അപകടങ്ങളും മരണങ്ങളുമാണ് കടലുമായി ചുറ്റിപ്പറ്റി ഉണ്ടാകാറുള്ളത്.
അതുപോലെ ഒരു ദൃശ്യമാണ് ഇതും. കനത്ത തിരമാലകളില്‍ പെട്ടുപോകുന്ന രണ്ട് പെണ്‍കുട്ടികളാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ബീച്ചില്‍ കടലിലേക്കിറങ്ങി ആസ്വദിക്കുന്ന രണ്ട് പെണ്‍കുട്ടികളെയാണ് വീഡിയോയില്‍ കാണുന്നത്.
പെട്ടെന്ന് ഒരു തിരമാല ആഞ്ഞടിക്കുന്നത് കാണാം. ആ തിരമാലയിലേക്ക് പെണ്‍കുട്ടികള്‍ പെട്ടുപോകുന്നു. അപ്പോള്‍ ഭയന്ന് ഇരുവരും മുറുക്കെ കെട്ടിപ്പിടിക്കുന്നുണ്ട്.
തിരമാലയ്ക്കൊപ്പം പെണ്‍കുട്ടികള്‍ തീരത്തേക്ക് വരുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും തിരമാല ആഞ്ഞടിക്കുന്നുണ്ട്. അതില്‍പെട്ട് വീണ്ടും വീണ്ടും പെണ്‍കുട്ടികള്‍ കടലിലേക്ക് തന്നെ പോകുന്നതും വീഡിയോയില്‍ കാണാം. ഇരുവരും നന്നായി ഭയപ്പെടുകയും ചെയ്തിട്ടുണ്ട്. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന ആളുകള്‍ എത്തി ഇരുവരെയും തീരത്തേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുന്നതാണ് കാണുന്നത്.
ഒടുവില്‍ പരിശ്രമങ്ങള്‍ക്ക് ശേഷം രണ്ടുപേരും രക്ഷപ്പെടുന്നു. ആ രംഗം വലിയ ആശ്വാസമാണ് വീഡിയോ കാണുന്നവർക്ക് നല്‍കുക.
വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. പെണ്‍കുട്ടികള്‍ക്ക് ഒട്ടും അതിജീവിക്കാനുള്ള കഴിവില്ല, അവർ അതിനുവേണ്ടി പരിശ്രമിച്ചില്ല എന്നാണ് ചിലരൊക്കെ പറഞ്ഞത്.
എന്നാല്‍, അവർ ഭയന്നുപോയതായിരിക്കാം എന്ന് മറ്റ് ചിലർ പറഞ്ഞു. കടലിന്റെ ഭാവം മാറുന്നത് എപ്പോഴാണ് എന്ന് പറയാനൊക്കില്ല, അതിനാല്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.