ന്യൂയോർക്ക്: ലോകാവസാനം സംബന്ധിച്ച് ഇതിനോടകം തന്നെ നിരവധി പ്രവചനങ്ങളാണ് പ്രചാരത്തില്‍ ഉള്ളത്. കാട്ടുതീ പടർന്ന് ഭൂമി നശിക്കും, പ്രളയംവന്ന് ലോകം മുഴുവൻ വെള്ളത്തിനടിയില്‍ ആകും, ഭൂചലനം വന്ന് സർവ്വവും ഇല്ലാതാകും എന്നിങ്ങനെ പോകുന്നു ഈ പ്രവചനങ്ങള്‍.
യഥാർത്ഥത്തില്‍ ഭൂമിയ്ക്ക് നാശമുണ്ടോ?.ഭൂമിയ്ക്ക് ബില്യണ്‍ കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് നമുക്ക് അറിയാം. എന്നാല്‍ ഈ വർഷങ്ങളില്‍ എപ്പോഴോ ഭൂമിയുടെ നാശവും ആരംഭിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ ഗവേഷകർ വെളിപ്പെടുത്തുന്നത്.ഓരോ നാള്‍ കഴിയുന്തോറും ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇവർ പറയുന്നത്. അധികം വൈകാതെ തന്നെ ലോകം ഇല്ലാതാകുമെന്നും ഇവർ മുന്നറിയിപ്പ് നല്‍കുന്നു.
ശ്വാസം മുട്ടിയാകും ഈ ഭൂമി പൂർണമായും ഇല്ലാതാകുക എന്നാണ് ഗവേഷകർ പങ്കുവയ്ക്കുന്ന വിവരം. 2021 ല്‍ പുറത്തുവിട്ട ചില പഠനങ്ങളില്‍ ഇവർ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ഭൂമിയില്‍ ഓക്‌സിജന്റെ അളവ് ദിവസം കഴിയുന്തോറും കുറഞ്ഞുവരികയാണ്. ഇങ്ങനെ ഓക്‌സിജൻ ലഭിക്കാതെ സർവ്വവും നശിച്ചുപോകുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
ഓക്‌സിജന്റെ സ്ഥാനത്ത് മീഥൈനിന്റെ അളവാണ് വർദ്ധിക്കുന്നത്. ഇത് ഭൂമിയെ ഇല്ലാതാക്കും. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തെ നശിപ്പിക്കുന്ന ഗ്യാസാണ് മീഥൈൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.