യുഎഇയിലെ തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും. റോബോട്ടിക് ആനയായാണ് ആനപ്രേമികളുടെ പ്രിയ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുക.
ഇത്തവണ അഞ്ച് റോബോട്ടിക് ആനകളാണ് ഉള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, തിരുവമ്പാടി ശിവസുന്ദരൻ എന്നീ റോബോട്ടിക് ആനകളുടെ മിനുക്ക് പണികള്‍ നടക്കുകയാണ്.കേരളത്തിലെ ആനപ്രേമികളെ ആവേശത്തിലാഴ്ത്താൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോളം മറ്റാരുമില്ല. റോബോട്ടിക് ആനയുടെ രൂപത്തിലേക്ക് മാറ്റുന്നത് ഇതാദ്യമായാണെന്ന് ശില്പി സൂരജ് പറയുന്നു. നാട്ടില്‍ നിന്നാണ് ഇതിന്റെ മാതൃക ചെയ്തത്.
കണ്ടെയ്നറിലാണ് ഈ മാതൃക യുഎഇയിലെത്തിച്ചത്. നാട്ടിലെ തൃശൂർ പൂരം പോലെ തന്നെ തലയെടുപ്പോട് കൂടിയ നില്ക്കുന്ന ആനയാകും റോബോട്ടിക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്നും ശില്പികള് പറയുന്നു. അഞ്ച് ലക്ഷത്തോളം രൂപ ചെലവിലാണ് റോബോട്ടിക് ആനയെ നിർമിച്ചെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.