തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ തുടങ്ങിവച്ച സമാന്തര ഇന്റലിജന്റ്സ് സംവിധാനം പിരിച്ചുവിട്ട് പുതിയ മേധാവി മനോജ് എബ്രഹാം.
40 ഉദ്യോഗസ്ഥരോട് മാതൃ യൂണിറ്റിലേക്ക് മടങ്ങാൻ നിർദേശം നല്കി. സംസ്ഥാന ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചുകള്‍ നിലനില്‍ക്കെയാണ്.എസ്പിമാരുടെയും കമ്മീഷണര്‍മാരുടെയും ഓഫീസുകളിലാണ് നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചതെങ്കിലും ഇവരുടെമേല്‍ അവര്‍ക്ക് അധികാരമുണ്ടായിരുന്നില്ല. എഡിജിപിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഇവര്‍.
40 പേരില്‍ 10 പേര് എസ്ഐമാരും 5 പേര് എഎസ്ഐമാരും ബാക്കിയുള്ളവര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരുമാണ്. സമാന്തര ഇന്റലിജന്‍സിനെതിരെ സംസ്ഥാന പൊലീസ് മേധാവി എസ് ദര്‍വേഷ് സാഹിബ് കടുത്ത പ്രതിഷേധം സര്‍ക്കാരിനെ അറിയിച്ചിരുന്നതായാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.