തിരുവനന്തപുരം: തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് മുണ്ടേല മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തി.
മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്നു. ഇന്ന് രാവിലെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ സ്വന്തം റിസോര്‍ട്ടിന് പുറകിലാണ് മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മോഹനന്റെ ഉടമസ്ഥതയില്‍ രണ്ട് റിസോര്‍ട്ടുകളാണ് ഇവിടെയുള്ളത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെള്ളറട പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. പ്രശ്നത്തിലുള്ള പല സഹകരണ ബാങ്കുകള്‍ക്ക് സമാനമായി മുണ്ടേല വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ ബാങ്കിലും ക്രമക്കേട് ആരോപണം ഉയര്‍ന്നിരുന്നു.
പല കേസുകളും ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. നിക്ഷേപകര്‍ പണം ചോദിച്ചിട്ടും കൊടുക്കുന്നില്ലെന്ന പരാതിയുമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നിക്ഷേപകര്‍ ബാങ്കിന് മുന്നില്‍ സമരം ചെയ്തിരുന്നു.
ഇതിനുപിന്നാലെയാണ് പ്രസിഡന്റ് ഒളിവില്‍ പോയത്. പരാതികളില്‍ സഹകരണ വകുപ്പിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് മുണ്ടേല മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.