തിരുവനന്തപുരം: സി.പി.എം കേരള ഘടകത്തില്‍ പിണറായി വിജയന് വീണ്ടും ശക്തനായി മാറുന്നു. മൂന്നാം പിണറായി സര്‍ക്കാരിലേക്കുള്ള കരുക്കള്‍ നീക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ സി.പി.എമ്മിന്റെ നയം വരെ മാറ്റുകയാണ്.
അതിന് അന്തരിച്ച മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ കോണ്‍ഗ്രസ് അനുകൂല സമീപനം പാടെ മാറ്റുകയാണ് പാര്‍ട്ടി. കേരളത്തിനപ്പുറം മറ്റൊരു സംസ്ഥാനത്തും ഭരണം പിടിക്കാന്‍ കഴിയുന്നത്ര സംഘടനാ ശേഷി നിലവില്‍ സി.പി.എമ്മിനില്ല.ഇടതു കക്ഷികള്‍ എല്ലാം ചേര്‍ന്നാല്‍പ്പോലും കഴിയില്ല. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഭരണം പിടിച്ചു നിര്‍ത്തുക എന്നതില്‍ ഉറച്ചു നില്ക്കാന് പ്രേരിപ്പിക്കുന്ന നിലപാടാണ് പാര്‍ട്ടിക്കകത്ത് ചര്‍ച്ചയായിരിക്കുന്നത്.
കേരളമല്ലാതെ മറ്റൊരിടത്തും അടുത്തകാലത്തെങ്ങും വേരോട്ടമുണ്ടാക്കുക ബുദ്ധിമുട്ടാണെന്ന തിരിച്ചറിവില്‍ കൂടിയാണ് സി.പി.എം വീണ്ടും നയം മാറ്റുന്നത്. കേന്ദ്രത്തില്‍ ബി.ജെ.പിയും കേരളത്തില്‍ ഇടതുപക്ഷവും അധികാരത്തില്‍ നിന്നും കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തിയിരിക്കുന്നത് തുടരുകയാണ് ലക്ഷ്യം.
കേരളത്തില്‍ ഹാട്രിക്കിലേക്ക് ഭരണ തുടര്‍ച്ച ഉണ്ടാകണമെങ്കില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചേ മതിയാകൂ. രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും വിമര്‍ശിക്കാതെ മുമ്പോട്ട് പോകാനാകില്ല. ഇല്ലെങ്കില്‍ കേരളത്തില്‍ ബി.ജെ.പി വളരെ വേഗത്തില്‍ വലുതാകും. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി ഇനി വലിയ അടുപ്പമുണ്ടാകില്ല.
അടുത്ത പാര്‍ട്ടി കോണ്‍ഗ്രസോടെ സിപിഎമ്മില്‍ നയം മാറ്റം ഉണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ആധിപത്യം ചെറുക്കാന്‍ ഇന്ത്യ സഖ്യത്തിനു സാധിച്ചെങ്കിലും സി.പി.എമ്മിന്റെ വളര്‍ച്ച താഴേക്കായിരുന്നു.
നേരെമറിച്ച് കോണ്‍ഗ്രസിനും പ്രാദേശികപ്പാര്‍ട്ടികള്‍ക്കും കുത്തനെ വളര്‍ച്ചയുമുണ്ടായി. ഇതാണ് പുതിയ നയം മാറ്റത്തെ കുറിച്ച് ആലോചിക്കേണ്ടി വന്നതെന്നാണ് സൂചന. പശ്ചിമബംഗാള്‍, ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങളും ഇതോടൊപ്പം വിലയിരുത്തി.
പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് ഇനി വേണ്ടത്. കേരളത്തില്‍ ശക്തി ചോരാതിരിക്കാനുള്ള കരുതലും ഉണ്ടാകണം. കേരളത്തില്‍ ബി.ജെ.പി.-ആര്.എസ്.എസ്. സ്വാധീനം വര്‍ധിച്ചെന്നാണ് വിലയിരുത്തല്‍.
ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ വിശ്വാസികളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും സിപിഎമ്മിന്റെ പുതിയ രാഷ്ട്രീയരേഖയ്ക്കായുള്ള കരട് നിര്‍ദേശിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് സഹകരണത്തിന് അനുകൂലമായിരുന്ന മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നയത്തിനുപകരം പി.ബി. കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിന്റെ ലൈനിലേക്കാണ് പാര്‍ട്ടി പോകുന്നുവെന്നാണ് വിലയിരുത്തല്‍.
കോണ്‍ഗ്രസ് സഖ്യത്തിന് എതിരായിരുന്ന കേരള ഘടകത്തിന്റെ സമ്മര്‍ദ്ദവും വിജയം കാണുകയാണ്. കാരാട്ടിന് പാര്‍ട്ടി കോണ്‍ഗ്രസുവരെ താല്കാലികമായി പാര്‍ട്ടിയെ നയിക്കാം.
അതു കഴിഞ്ഞ് പുതിയ സെക്രട്ടറി വരും. കോണ്‍ഗ്രസ് വിരുദ്ധത ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമേ ഈ പദവിയില്‍ എത്താന്‍ കഴിയൂ എന്ന നിലപാട് കേരളം എടുത്തു കഴിഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എല്ലാം നയം മാറ്റത്തെ സ്വാധീനിച്ച ഘടകമാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി കേരളത്തിലെ നേതാവ് എത്താനുള്ള സാധ്യതയും കൂടുന്നുണ്ട്.
ബി.ജെ.പി.യെ അധികാരത്തില്‍നിന്ന് താഴെയിറക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള ജനാധിപത്യ-മതേതര പാര്‍ട്ടികളുമായി സഹകരിക്കാമെന്നായിരുന്നു സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായിരിക്കേ ആവിഷ്കരിച്ച രാഷ്ട്രീയനയം. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് ഈ നയം അംഗീകരിച്ചു.
ഇനി അത് തിരുത്തും. 2025 ഏപ്രിലില്‍ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിലാണ് പുതിയ നയം അവതരിപ്പിക്കുന്നത്.
നവ-ഉദാര സാമ്പത്തികനയം, മൃദുഹിന്ദുത്വം എന്നീ കാരണം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിനോടുള്ള അകലംപാലിക്കല്‍. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.
തിരഞ്ഞെടുപ്പുകളിലും ആര്.എസ്.എസ്.-ബി.ജെ.പി. കൂട്ടുകെട്ടിന്റെ വര്‍ഗീയ അജന്‍ഡയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും മാത്രം ഇന്ത്യസഖ്യവുമായി സഹകരിച്ചാല്‍ മതിയെന്നാണ് നിലപാട്. തിരിഞ്ഞെടുപ്പിലും കരുതലോടെ മാത്രമേ സഖ്യത്തില്‍ ഇടപെടൂവെന്ന സൂചനയാണ് സിപിഎം നല്‍കുന്നത്.
ഇസ്ലാമിക മത മൗലിക വാദത്തിനെതിരേയും സിപിഎം ഉറച്ച നിലപാടുകള്‍ എടുക്കും. സി.പി.എം ജനറല്‍ സെക്രട്ടറിയായി രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എത്തുമെന്ന പ്രതീക്ഷ നല്കുമ്പോള് ഒന്നുറപ്പാണ്, പിണറായി വിജയന് പാര്‍ട്ടിയിലെ അതികായനായി മാറിക്കഴിഞ്ഞിരിക്കുന്നു.
മൂന്നാം തവണയും പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തില്‍ വിരകയും സി.പി.ഐം ജനറള്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നതോടെ മറ്റൊരാള്‍ക്കും പിണറായിയെ വെട്ടാന്‍ കഴിയില്ലെന്നുറപ്പാവുകയാണ്. സി.പി.എം എന്നാല്‍, പിണറായിയും, കേരള സര്ക്കാരുമാാണെന്ന് അടിവരയിടുകയാണ് ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.