13 വയസ്സുകാരിക്ക് പീഡനം: പ്രതികൾക്ക് 23 വർഷം വീതം കഠിന തടവും ഒന്നര ലക്ഷം പിഴയും.

തിരുവനന്തപുരം: 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്സിൽ വർക്കല ചെമ്മരുതി മുട്ടപ്പലം തച്ചോട് കാവുവിള വീട്ടിൽ ഹരിദാസ് മകൻ അനീഷ് (32) , അതിന് സഹായം ചെയ്ത് കൊടുത്ത സുഹൃത്ത് മുട്ടപ്പലം ചാവടിമുക്ക് വാറുവിള വീട്ടിൽ രാജു മകൻ ഷിജു (33) എന്നിവരെ ബലാൽസംഗത്തിന് 20 വർഷം വീതം തടവും 50000/- രൂപ വീതം പിഴയും ,

ശാരീരിക പീഡനത്തിന് 3 വർഷം വീതം തടവും 25000/- രൂപ വീതം പിഴയും ശിക്ഷിച്ച് വർക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി സിനി . S.R വിധി പ്രസ്താവിച്ചു. വർക്കല പോലീസ് 2017-ൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിച്ച് ചാർജ് ഹാജരാക്കിയത് അന്നത്തെ ഇൻസ്പ്പെക്ടർ PV . രമേഷ് കുമാർ ആണ്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. P. ഹേമചന്ദ്രൻ നായർ ഹാജരായി.  പിഴത്തുകയിൽ നിന്നും ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്കാനും കോടതി ഉത്തരവായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !