അപകടം നടന്നാല്‍ ആദ്യം രക്ഷകരാകുന്നത് ഓട്ടോ ഡ്രൈവര്‍മാര്‍: അവർക്ക് പരിശീലനം നല്‍കണം., കെ.ബി.ഗണേശ്‌കുമാര്‍

തിരുവനന്തപുരം: വഴിയില്‍ അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ച്‌ കിടക്കുന്നവരെ മടിയില്ലാതെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ച്‌ രക്ഷകരാകുന്നത് ഓട്ടോ ഡ്രൈവർമാരാണെന്ന് മന്ത്രി കെ.ബി.ഗണേശ്കുമാർ പറഞ്ഞു.

ഇഞ്ചയ്ക്കല്‍ എസ്.പി മെഡിഫോർട്ട് ആശുപത്രിയില്‍ പ്രമേഹദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ഓട്ടോ തൊഴിലാളികളുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രോഗികളെയെടുക്കാനും ആശുപത്രിയിലെത്തിക്കാനും ഇവർക്ക് പരിശീലനം നല്‍കണം. അപകടത്തില്‍പ്പെടുന്നവർക്ക് ആദ്യ 48 മണിക്കൂർ സൗജന്യ ചികിത്സ നല്‍കുന്നത് വലിയ സ്വപ്നമാണ്.ആംബുലൻസുകള്‍ക്ക് താരിഫ് ഏർപ്പെടുത്തുന്ന സ‌ർക്കുലർ ഉടൻ പുറത്തിറക്കും.

ഇത്തരത്തില്‍ നിയമമിറക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. അപകടം നടന്ന സ്ഥലത്തു നിന്ന് തൊട്ടടുത്ത ആശുപത്രി വരെ അപകടത്തില്‍പ്പെട്ടയാളെ സൗജന്യമായി ആംബുലൻസ് ഡ്രൈവർമാർ എത്തിക്കണം. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ക്യാൻസർ രോഗികള്‍ക്കും കിലോമീറ്ററിന് രണ്ടുരൂപ കുറയ്ക്കും. 

സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ആംബുലൻസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരും. ഊബർ പോലെ ഇവ ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓട്ടോ ഡ്രൈവർമാ‌ർക്ക് എസ്.പി മെഡിഫോർട്ട് ഏർപ്പെടുത്തിയ സമ്മാനം മന്ത്രി വിതരണം ചെയ്തു.എസ്.പി ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.എസ്.പി.അശോകൻ,ജോയിന്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്.പി.സുബ്രഹ്മണ്യൻ,ദേവീ ഫാർമ സ്ഥാപകൻ ബാലഗോപാല്‍ തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !