തിരുവനന്തപുരം: പൂജപ്പുര സെൻട്രല്‍ ജയിലില്‍ തടവുകാരൻ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു. വധശ്രമ കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന ചാവക്കാട് സ്വദേശി ബിൻഷാദ് ആണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയത്.
പ്രകോപനമൊന്നുമില്ലാതെ ഇയാള്‍ ഇഷ്ടിക കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. രണ്ട് ജയില്‍ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.നിരവധി കേസുകളിലെ പ്രതിയും നേരത്തെ കാപ്പാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ളയാളുമായ തൃശ്ശൂർ, ചാവക്കാട്, വാടാനപ്പള്ളി സ്വദേശി ബിൻഷാദാണ് ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്പിച്ചത്.
മാവോയിസ്റ്റ് അനുഭാവിയായ ചന്ദ്രു എന്ന തിരുവെങ്കിടത്തെയും ഇയാള്‍ ജയിലില്‍ വെച്ച് ഏതാനും ദിവസം മുമ്പ് ആക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ ജയില്‍ അധികൃതർ പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് വീണ്ടും ജയിലില്‍ ഇയാള്‍ ആക്രമണം നടത്തിയത്. ഈ സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച കോഴിക്കോട് ജില്ലാ ജയിലിലും രണ്ട് പ്രതികള്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവമുണ്ടായിരുന്നു. കുപ്പിച്ചില്ലും കൈയ്യാമവും ഉപയോഗിച്ചായിരുന്നു കോഴിക്കോട് ജയിലിലെ ആക്രമണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.