അനുചിതമായ ഭാക്ഷാപ്രയോഗം: ടിയാന്റെ സ്ത്രീലിം​ഗം, 'ടിയാരി' എന്ന പദം ഉപയോ​ഗിക്കേണ്ട: ഉത്തരവുമായി നിയമവകുപ്പ്,

തിരുവനന്തപുരം: ഔദ്യോഗിക ഭരണരംഗത്ത് ‘ടിയാരി’ എന്ന് ഉപയോഗിക്കരുതെന്ന ഉത്തരവുമായി നിയമ വകുപ്പ്. ‘ടിയാൻ’ എന്ന പദത്തിന് സ്ത്രീലിംഗമാണ് ടിയാരി. ഭാഷാ മാർഗ നിർദേശക വിദഗ്ധസമിതിയുടെ യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഉത്തരവ്. ടിയാരി എന്ന് ഉപയോ​ഗിക്കുന്നത്

അനുചിതമാണെന്നാണ് ഉത്തരവിൽ പറയുന്നത്. മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന അർഥത്തിലാണ് ടിയാൻ എന്ന് ഉപയോ​ഗിക്കുന്നത്. സ്ത്രീ ആണെങ്കിൽ അത് ടിയാരി എന്നാവും.

 എന്നാൽ പദത്തിന്റെ ഉപയോഗ സാധുതയെക്കുറിച്ച് ഭാഷാ മാർഗനിർദേശക വിദഗ്ധസമിതി പരിശോധന നടത്തി ടിയാരി എന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനത്തിലെത്തുകയായിരുന്നു.

സര്‍ക്കാര്‍ ഓഫിസുകൾക്ക് പുറമെ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അർധസർക്കാർ, സഹകരണ സ്വയംഭരണസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കും. എല്ലാ വകുപ്പുകൾക്കും ഉത്തരവിന്റെ പകര്‍പ്പ് നിയമവകുപ്പ് കൈമാറി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !