തിരുവനന്തപുരം: കെഎസ്‌ഇബി മറ്റൊരു കെഎസ്‌ആർടിസി ആകുന്നു എന്നും രക്ഷിക്കാൻ ജനങ്ങളുടെ നിക്ഷേപം വേണം എന്നും കെ.എസ്.ഇ.ബി ചെയർമാൻ ഡോ.ബിജു പ്രഭാകറിന്റെ അറിയിപ്പ് പുറത്ത്.
കെ.എസ്.ഇ.ബി. മറ്റൊരു കെ.എസ്.ആർ.ടി.സി.യായി മാറിക്കൊണ്ടിരിക്കുകയാണ്.. വരും വർഷങ്ങളില്‍ കേരളം ഇരുട്ടിലാവുമെന്നതില്‍ സംശയംവേണ്ട.മാറ്റങ്ങളില്ലാതെ കെ.എസ്.ഇ.ബി.യെ രക്ഷിക്കാനാവില്ല. പൊതു ജനങ്ങളില്‍ നിന്ന് നിക്ഷേപം വാങ്ങി കെ എസ് ഇ ബിയില്‍ പണം എത്തണം.കെ എസ് ഇ ബി സ്വകാര്യ വല്കരണം നടപ്പാക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.കെ.എസ്.ഇ.ബി.യുടെ ദൈനംദിന ചെലവുകള്‍ക്ക് മാസം 400 കോടിവരെ വലിയ പലിശയ്ക്ക് ഓവർ ഡ്രാഫ്റ്റ് എടുക്കേണ്ടിവരുന്നതായി ചെയർമാൻ വ്യക്തമാക്കി. 150 കോടിരൂപയാണ് ശരാശരി മാസ വരുമാനം. ചെലവ് 1950 കോടിയും. മാസം വൈദ്യുതി വാങ്ങാൻ 900 കോടി രൂപ വേണം.
വായ്പ തിരിച്ചടയ്ക്കാൻ 300 കോടിയും. ഒരു മാസം ഇത്ര അധികം പണം ഒഴുകി ശേഖരിക്കുന്ന മറ്റൊരു സർക്കാർ വകുപ്പ് വേറെയില്ല. മൊത്തം ജനം നല്കുന്ന പണത്തിന്റെ കണക്ക് വർഷം എടുത്താല്‍ ഒരു സമാന്തിര സർക്കാരിനേ പോലെ തോന്നും. കേന്ദ്രത്തില്‍ റെയില്‍ വേ പോലെ.കെഎസ്‌ഇബി മലയാളികളില്‍ നിന്നും ഊറ്റി വാങ്ങുന്നത് വികസിത രാജ്യത്തേ വൈദ്യുതിയുടെ അടിസ്ഥാന നിരക്കിനു തുല്യമാണ്. മലയാളി യൂറോപ്പിലും, കാനഡയിലും, അമേരിക്കയിലും ഗള്‍ഫിലും ഒന്നും അല്ല.
എന്നാല്‍ മലയാളി അവിടുത്തേ ലോക മുതലാളിമാർ വൈദ്യുതിക്ക് നല്കുന്ന പണം പോലെ കേരളത്തില്‍ നല്കുന്നു. എന്നിട്ട് ഞങ്ങള്‍ക്ക് കൃത്യമായ വൈദ്യുതി പോലും കിട്ടുന്നില്ല. ലോകത്തേ മുൻ നിരകളിലേ പോലെ വൈദ്യുതി നിരക്ക് ഈടാക്കിയിട്ടും എങ്ങിനെ കെഎസ്‌ഇബി ഇങ്ങിനെ മുടിഞ്ഞ് പോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.