തൃശൂർ ചൂരല്‍മലയിലും മുണ്ടക്കൈയിലും ആഴത്തിലാണ്ട മുപ്പതോളം മൃതദേഹങ്ങള്‍ കണ്ടെത്തിയത് കേരള പൊലീസിന്റെ കഡാവർ ഡോഗുകള്‍.
പരിശീലനം സിദ്ധിച്ച കേരള പൊലീസ് നായകളായ മായയുടെയും മർഫിയുടെയും ഏയ്ഞ്ചലിന്റെയുംമണ്ണിനടിയിലെ ശവശരീരങ്ങള്‍ കണ്ടെത്താനായി കേരള പൊലീസില്‍ മാത്രമുള്ള കഡാവർ ഡോഗ് ഡിറ്റക്ടിങില്‍ ദേശീയ ദുരന്ത നിവാരണസേനയ്ക്ക് കേരള പൊലീസ് പരിശീലനം നല്‍കുകയാണ്. ആദ്യമായാണ് ഇത്തരം പരിശീലനം.
വയനാട് ദുരന്തത്തിന് ശേഷമാണ് എൻഡിആർഎഫ് സംഘം കേരളത്തിലെ കഡാവർ സംവിധാനത്തെക്കുറിച്ച് മനസിലാക്കിയത്. എൻഡിആർഎഫിന് കഡാവർ ഡിറ്റക്റ്റിങ് നായകളില്ല. അതില്‍ വിദഗ്ധ പരിശീലനം നേടാൻ കേരള പൊലീസിനെ സമീപിക്കുകയായിരുന്നു.
എൻഡിആർഎഫിലെ നാലാമത്തെയും എട്ടാമത്തെയും ബറ്റാലിയനില്‍നിന്ന് നാലുപേർ വീതമാണ് തൃശൂർ രാമവർമപുരം കേരള പൊലീസ് അക്കാദമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്കൂളില്‍ പരിശീലനത്തിനെത്തിയത്. ട്രെയിനിങ് ഓഫ് ട്രെയിനേഴ്സ് എന്ന വിഭാഗത്തില്‍ ഇവർക്ക് ഒരുമാസത്തെ പരിശീലനം നല്‍കി.
നായകളെ വാങ്ങി അവർക്കുള്ള പരിശീലനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസംഘം. കൊച്ചി സിറ്റി ഡോഗ് സ്ക്വാഡിലെ പി പ്രഭാത്, സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്കൂള്‍ ഇൻ ചാർജ് ഓഫീസർ എസ്‌ഐ ഒ പി മോഹനൻ, എഎസ്‌ഐ പി ജി സുരേഷ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.
കേരളത്തിന്റെ കഡാവർ ഡോഗുകള്‍
ഇന്ത്യയില്‍ കേരള പൊലീസില്‍ മാത്രമാണ് മണ്ണിനടിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താൻ കഴിയുന്ന അല്ലെങ്കില്‍ മനുഷ്യന്റെ ശേഷിപ്പുകള്‍ കണ്ടെത്താൻ കഴിയുന്ന മൂന്ന് പട്ടികളുള്ളത്. മായ, മർഫി, ഏയ്ഞ്ചല്‍. മായയാണ് ഇന്ത്യയിലെ ആദ്യത്തെ കഡാവർ ഡോഗ്. മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള വിദഗ്ധയാണ്.
30 അടി താഴെ വരെ ആഴത്തിലുളള പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും അവശിഷ്ടങ്ങളും കണ്ടെത്താനുള്ള കഴിവുണ്ട്. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണ് ഇതിനുള്ള പരിശീലനം നല്‍കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.