തൃശൂർ: തൃശൂരില്‍ യുവതിയുടെ പേരില്‍ വ്യാജ ഐഡിയുണ്ടാക്കി ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ മൂന്ന് പേർ പിടിയിലായി.
കയ്പമംഗലം കൂരിക്കുഴി സ്വദേശി തിണ്ടിക്കല്‍ ഹസീബ് (27), വാടാനപ്പള്ളി കണ്ടശ്ശംകടവ് സ്വദേശി ഓളാട്ട് വീട്ടില്‍ ബിനു(25), പെരിഞ്ഞനം പള്ളിവളവ് സ്വദേശി തേരുപറമ്ബില് പ്രിന്‍സ് (23) എന്നിവരാണ് പിടിയിലായത്.ഓണ്‍ലൈൻ ആപ്പിലൂടെ യുവാവിനെ പ്രലോഭിപ്പിച്ച് യുവാവിനെയും സുഹൃത്തിനെയും പ്രതികള്‍ ഹണിട്രാപ്പില്‍ പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പിടിയിലായി.
യുവാവിനെ മതിലകത്തേയ്ക്ക് വിളിച്ചുവരുത്തിയാണ് പ്രതികള്‍ കൊള്ളയടിച്ചത്. ഒക്ടോബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഓണ്‍ലൈനില്‍ പരിചയപ്പെട്ട യുവതി പറഞ്ഞത് പ്രകാരം മതിലകത്തെത്തിയ യുവാക്കളെ മര്‍ദ്ദിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി കയ്പമംഗലം കൂരിക്കുഴിയിലെത്തിച്ച് പണവും സ്വര്‍ണ്ണാഭരണവും മൊബൈല്‍ ഫോണുകളും പിടിച്ചുവാങ്ങിയ ശേഷം ഇറക്കിവിടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സംഘത്തിലെ രണ്ട് പേരെ പൊലീസ് സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. മതിലകം പൊന്നാംപടി കോളനിയില്‍ വട്ടപ്പറമ്പില്‍ അലി അഷ്കര്‍ (25), മതിലകം മതില്‍മൂല സ്വദേശി തോട്ടപ്പുള്ളി ശ്യാം എന്നിവരാണ് പിടിയിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.