സ്കൂള്‍ വിട്ട് വരുമ്പോൾ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം,

തിരുവില്വാമല: സ്കൂള്‍ വിട്ട് ഓട്ടോറിക്ഷയില്‍ യാത്രചെയ്യുന്നതിനിടെ അപകടത്തില്‍ വിദ്യാർഥിനി മരിച്ചു. കൊണ്ടാഴി പാറമേല്‍പ്പടി അരിമ്ബൻ കുണ്ടില്‍ (കാഞ്ഞങ്ങാട്ടില്‍) നന്ദകുമാരിന്റെയും രമ്യയുടെയും മകള്‍ നേഹ നന്ദൻ (9) ആണ് മരിച്ചത്.

തിരുവില്വാമല പുനർജനി ഗാർഡൻസ് ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. ബന്ധുകൂടിയായ ഓട്ടോറിക്ഷ ഡ്രൈവർ തരൂർ ഉള്ളാട്ടുവീട്ടില്‍ സുനിലിന് (43) തെറിച്ചുവീണ് പരിക്കുണ്ട്.

ചൊവ്വാഴ്ച വൈകിട്ട് വിദ്യാർഥികളെ കയറ്റിക്കൊണ്ടുപോകുന്നതിനിടെ പുനർജനി ഗാർഡൻസ് രണ്ടാം ഗെയ്റ്റിനുസമീപത്തുവെച്ചാണ് അപകടം. ഓടിക്കൊണ്ടിരിക്കെ ആണ് അപകടം.

ഓട്ടോ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ നേഹയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പട്രോളിങ് നടത്തുകയായിരുന്ന പഴയന്നൂർ പൊലീസിന്റെ ജീപ്പില്‍ ഉടനെതന്നെ വടക്കേത്തറയിലുള്ള പഴയന്നൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഓട്ടോറിക്ഷയിലുണ്ടായിരുന്ന മറ്റുവിദ്യാർഥിനികള്‍ക്ക് സുരക്ഷിതരാണ്. തരൂരിലുള്ള അമ്മ വീട്ടിലാണ് നേഹയും അമ്മയും സഹോദരിയും താമസിക്കുന്നത്. അച്ഛൻ നന്ദകുമാർ വിദേശത്താണ് ജോലി ചെയ്യുന്നത്. സംസ്കാരം പോസ്റ്റുമോർട്ടത്തിനുശേഷം. സഹോദരി: നയന നന്ദൻ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !