തൃശ്ശൂർ: വീട്ടുടമസ്ഥന് വാട്സ്ആപ്പില്‍ സന്ദേശമയച്ച ശേഷം വയോധികൻ തൂങ്ങിമരിച്ചു. തൃശ്ശൂർ മനയക്കൊടിയിലാണ് സംഭവം. നമ്പനത്ത് വീട്ടില്‍ സജീവനെ (68)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിൻറെ ഉടമസ്ഥന് മരിക്കാൻ പോകുന്നു എന്ന് സൂചിപ്പിച്ച് കയറിന്റെ ചിത്രം വാട്സപ്പില്‍ അയച്ചു കൊടുത്തിരുന്നു. സജീവനെ തിരഞ്ഞ് വീട്ടുടമസ്ഥൻ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം തൃശ്ശൂർ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു. കഴിഞ്ഞ ആഴ്ച്ച കുടുംബ വഴക്കിനെ തുടർന്ന് മകനായ സോനുവിനെ ശരീരമാസകലം ബ്ലേഡ് കൊണ്ട് വരഞ്ഞ് സജീവൻ പരുക്കേല്‍പ്പിച്ചിരുന്നു. മകന് പരാതി ഇല്ലാത്തതിനാല്‍ അന്ന് പോലീസ് കേസെടുത്തിരുന്നില്ല.കയറിന്റെ ചിത്രം വാട്സപ്പില്‍ അയച്ചു കൊടുത്തു; പിന്നാലെ വയോധികനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
0
വ്യാഴാഴ്ച, നവംബർ 21, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.