കുഴിമന്തി കഴിച്ച്‌ മരണം; ഹോട്ടല്‍ ഉടമകള്‍ നടത്തിപ്പുകാര്‍ അറസ്റ്റില്‍

തൃശ്ശൂർ: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ ഹോട്ടല്‍ നടത്തിപ്പുകാർ അറസ്റ്റില്‍ കയ്പമംഗലം സ്വദേശി ചമ്മിണിയില്‍ വീട്ടില്‍ റഫീക്ക്, കാട്ടൂർ പൊഞ്ഞനം സ്വദേശി ചിറക്കുഴി വീട്ടില്‍ അസ്ഫീർ എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ ഉടമസ്ഥലയിലുള്ള സെയിൻ എന്ന ഹോട്ടലില്‍ നിന്നും കഴിച്ച കുഴിമന്തിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.

പെരിഞ്ഞനം സ്വദേശിനി ഉസൈബയാണ് മരിച്ചത്.  ഇവിടെ നിന്നും കുഴിമന്തി കഴിച്ചതിന് പിന്നാലെ ഉസൈബയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു

. ഇതോടെ ഉസൈബയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. ഉസൈബയ്ക്ക് പുറമേ അന്നേ ദിവസം ഇവിടെ നിന്നും ഭക്ഷണം കഴിച്ച 250 ഓളം പേർക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു.

സംഭവം അറിഞ്ഞ് പോലീസും ആരോഗ്യവകുപ്പും ഹോട്ടലില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവർത്തിക്കുന്നത് എന്ന് വ്യക്തമായതോടെ ആരോഗ്യവകുപ്പ് ഹോട്ടല്‍ പൂട്ടിയ്ക്കുകയായിരുന്നു. പോലീസും കേസ് എടുത്തു. ഇതിന് പിന്നാലെ പ്രതികള്‍ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു.

തുടർന്ന് ഇരുവരോടും കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഈ നിർദ്ദേശ പ്രകാരം കീഴടങ്ങിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !