തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ പെരിഞ്ഞനം ആറാട്ട് കടവില്‍ കൂട്ടത്തോടെ ചാള കരക്കടിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ആറാട്ട് കടവ് മുതല്‍ അറപ്പ വരെ ചാള കൂട്ടത്തോടെ കരയ്ക്കടിഞ്ഞത്.
സംഭവമറിഞ്ഞെത്തിയ നാട്ടുകാർ ചാള കിട്ടിയ പാത്രങ്ങളിലെല്ലാം വാരിക്കൂട്ടി. അരമണിക്കൂറിലധികമാണ് ഇത് നീണ്ടുനിന്നത്. തൃശൂരിന്റെ തീരമേഖലകളില്‍ ചാള കരക്കടിയുന്നത് ഇത് തുടർച്ചയായ സംഭവമാണ്.കഴിഞ്ഞ ദിവസം തൃശൂരില്‍ തന്നെ എടക്കഴിയൂർ പഞ്ചവടി ബീച്ചില്‍ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞിരുന്നു. അന്നേ ദിവസം രാവിലെ പത്തുമണിയോടെയാണ് സംഭവം. തുടർച്ചയായ ദിവസങ്ങളില്‍ തൃശൂരിന്റെ തീരപ്രദേശങ്ങളില്‍ ചാളയും മത്തിയും കരയ്ക്കടിയുകയാണ്. മത്തിക്കൂട്ടം പറക്കുന്ന കാഴ്ചയാണ് അന്ന് തീരത്ത് കണ്ടത്.
കുട്ടകളുും പെട്ടികളുമായി എത്തിയ നിരവധി പേർ നിറയെ മത്തിയുമായാണ് മടങ്ങിയത്. ഇതിന്റെ വീഡിയോ അടക്കം വൈറലായിരുന്നു. ജില്ലയിലെ വിവിധ മേഖലകളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചാള കരയിലേക്ക് കയറിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.