കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം: യാത്രക്കാർ അർദ്ധരാത്രിയില്‍ പെരുവഴിയിൽ,,

തൃശ്ശൂർ: കെഎസ്‌ആർടിസി ബസ് സ്റ്റാൻഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. രാത്രി 11.30 നാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് പാലയിലേക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസ്സും എറണാകുളം നെടുമ്പാശ്ശേരി എസി ലോ ഫ്ലവർ ബസ്സും തമ്മിലാണ് അപകടമുണ്ടായത്.

സ്റ്റാൻഡില്‍ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു പാലാ ബസ് പുറകോട്ട് എടുക്കുന്നതിനിടയില്‍ എസി ലോ ഫ്ലവർ ബസ്സിന്റെ സൈഡില്‍ ഇടിക്കുകയായിരുന്നു. 

അപകടത്തില്‍ എസി ബസിന്റെ സൈഡിലെ ചില്ല് തകർന്നു. ഇതോടെ രണ്ട് ബസുകളും അപകടമുണ്ടായ സ്ഥലത്ത് നിർത്തിയിട്ടു. രണ്ടു ബസിലെയും യാത്രക്കാർ അർദ്ധരാത്രിയില്‍ പെരുവഴിയിലായി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വീർപ്പുമുട്ടുന്ന അവസ്ഥയിലാണ് നിലവില്‍ തൃശ്ശൂർ കെഎസ്‌ആർടിസി സ്റ്റാൻഡ്. 

സ്റ്റാൻഡിലെ റോഡുകളും തകർന്ന അവസ്ഥയിലാണ്. സ്ഥലപരിമിതയും പ്രധാന വിഷയമാണ്. ദിനംപ്രതി 100 കണക്കിന് ബസ്സുകളും ആയിരക്കണക്കിന് യാത്രക്കാരും വന്നു പോകുന്ന ബസ് സ്റ്റാൻഡില്‍ ആവശ്യത്തിനു സ്ഥല സൗകര്യങ്ങള്‍ ഇല്ല.

ഉള്ള സ്ഥലത്ത് കെഎസ്‌ആർടിസിയുടെ പെട്രോള്‍ പമ്പ് വന്നത് ബസുകള്‍ക്ക് സ്റ്റാൻഡില്‍ പ്രവേശിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. തിരക്കുള്ള സമയത്ത് ബസുകള്‍ വരുമ്പോള്‍ ഗതാഗത കുരുക്കിനും സ്ഥലപരിമിതി കാരണമാകുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !