ദുബായിലെ സാലിക് (SALIK) ഗേറ്റുകൾ എന്താണ് ?
പ്രധാന ഹൈവേകളിൽ റോഡ് ഉപയോഗത്തിന് ഏർപ്പെടുത്തിയിരിക്കുന്ന ടോൾ ആണ് സാലിക് ഗേറ്റുകൾ. റോഡുകളിലെ ഗതാഗത നിലവാരം ഉയർത്തുന്നതിനുളള വരുമാനം വർധിപ്പിക്കുന്നതിനും ഗതാഗതതടസം കുറയ്ക്കുന്നതും ലക്ഷ്യമിട്ടാണ് 2007 ൽ എമിറേറ്റിൽ സാലിക്ക് ഗേറ്റുകൾ സ്ഥാപിച്ചത്.
ഈ ഗേറ്റുവഴി കടന്നുപോകുമ്പോൾ ഓരോ യാത്രയ്ക്കും സാലിക്ക് കാർഡുകളിൽ നിന്ന് നാല് ദിർഹം ഈടാക്കും. അൽ ബർഷ, അൽ ഗർഹൂദ് ബ്രിഡ്ജ്, അൽ മക്തൂം ബ്രിഡ്ജ്, അൽ മംമ്സാർ സൗത്ത്, അൽ മംമ്സാർ നോർത്ത് അൽ സഫ,എയർ പോർട്ട് ടണൽ, ജബൽ അലി, എന്നിവയാണ് ദുബായിൽ നിലവിലുളള മറ്റ് 8 സാലിക് ഗേറ്റുകൾ.
യുഎഇയിൽ രണ്ട് സാലിക്ക് ടോൾ ഗേറ്റുകൾ കൂടി വരും. ഈ വർഷം നവംബർ 24നാണ് രണ്ട് സാലിക് ഗേറ്റുകൾ പ്രവർത്തന ക്ഷമമാകുന്നത്. ഇതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് 10 ആയി ഉയരും.
ദുബായിൽ ടോൾ ഗേറ്റുകൾ കൂടുതലുളളത് തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിലാണ്. ഷാർജയിൽ താമസിച്ച് ദുബായ് ജബൽ അലിയിൽ ജോലി ചെയ്യുകയും ചെയ്യുന്ന വ്യക്തി ആണെങ്കിൽ ഷെയ്ഖ് സായിദ് റോഡിലൂടെയാണ് യാത്രയെങ്കിൽ അഞ്ച് സാലിക്ക് ഗേറ്റുകൾ കടക്കണം. തിരിച്ചും സമാന രീതിയിലാണ് യാത്രയെങ്കിൽ ഒരു ദിവസം 40 ദിർഹം സാലിക്ക് ടോളിനായി മാറ്റിവയ്ക്കേണ്ടിവരും.
READ MORE:
യുഎഇയിൽ രണ്ട് സാലിക്ക് ടോൾ ഗേറ്റുകൾ കൂടി വരുന്നു; സാലിക് ഗേറ്റുകളുടെ എണ്ണം ഉയരും






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.