റിയാദ്: വധശിക്ഷ ഒഴിവായി മോചനത്തിനുള്ള നടപടികള്‍ പൂർത്തിയാകുന്നതും കാത്ത് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിയായ റഹീമിനെ സൗദിയിലെത്തിയ കുടുംബത്തിന് കാണാൻ കഴിഞ്ഞില്ല.
സൗദിയില്‍ എത്തിയ ഉമ്മയടക്കമുള്ള കുടുംബത്തിന് റഹീമിനെ നേരില്‍ കാണാൻ കഴിഞ്ഞില്ല. അതേസമയം വീഡിയോ കോള്‍ വഴി റഹീം കുടുംബവുമായി സംസാരിച്ചു. റിയാദില്‍ നിയമസഹായ സമിതിയെ അറിയിക്കാതെ ചില വ്യക്തികള്‍ വഴിയാണ് കുടുംബം എത്തിയിരുന്നത്.ഇക്കാരണത്താല്‍ റഹീം കുടുംബത്തെ കാണാൻ തയാറായില്ലെന്നാണ് സൂചന. തുടർ നടപടികളെ ഇത് ബാധിക്കുമെന്ന് കണക്കാക്കി ആയിരുന്നു ഇത്. തങ്ങളെ അറിയിക്കാതെ എത്തിയതില്‍ നിയമ സഹായ സമിതിയും അതൃപ്തി അറിയിച്ചു. റഹീമിന്റെ കേസ് അടുത്ത 17നാണ് കേസ് കോടതി വീണ്ടും പരിഗണിക്കുക. മോചനം ഉത്തരവ് നേരത്തേ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
നന്ദി പറയുന്നതിന് പകരം നന്ദികേട് കാണിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ഇടപെടലെന്ന് ചെയർമാൻ സിപി മുസ്തഫ പ്രതികരിച്ചു. റഹീമിനെ കാണാൻ മാതാവും സഹോദരനും അമ്മാവനുമാണ് സൗദി അറേബ്യയിലെത്തിയത്. റഹീമിനെ കാണണമെന്ന് ഉമ്മ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കുടുംബം യാത്ര തിരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് മാതാവ് ഫാത്തിമയും സഹോദരൻ നസീറും അമ്മാവനും റിയാദിലെത്തിയത്. റിയാദ് അല്‍ ഹൈർ ജയിലില്‍ കഴിയുന്ന റഹീമിനെ കാണാനാണ് അവരെത്തിയത്. മക്കയില്‍ പോയി ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു വിവരം.
ജയില്‍ മോചനം വൈകുന്ന സാഹചര്യത്തിലാണ് കുടുംബം സൗദിയിലേക്ക് തിരിച്ചത്. റഹീമിന്റെ മോചന ഹര്‍ജി പരിഗണിക്കുന്നതിനുള്ള റിയാദ് ക്രിമിനല്‍ കോടതിയിലെ സിറ്റിങ് നവംബർ 17ന് നടക്കും. നവംബർ 21 ആയിരുന്നു നേരത്തെ കോടതി അറിയിച്ച തീയതി. പ്രതിഭാഗത്തിന്റെ അപേക്ഷ പ്രകാരമാണ് 17 ലേക്ക് മാറ്റിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.