ജർമ്മനിയിൽ ജോലി വാഗ്ദാന തട്ടിപ്പ്: മുവാറ്റുപുഴ സ്വദേശിനി പിടിയിൽ

ജർമ്മനിയിൽ ജോലി വാഗ്ദാന തട്ടിപ്പ്; മുവാറ്റുപുഴ സ്വദേശിനി പിടിയിൽ.

കോതമംഗലം:തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പണം' തട്ടിയ കേസിൽ ഒരാൾപിടിയിൽ. മൂവാറ്റുപുഴ ആവോലി പരീക്കപ്പീടിക മുണ്ടയ്ക്കൽ വീട്ടിൽ ഷൈനി മാത്യു (49) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ജർമ്മനിയിലെ സൂപ്പർമാർക്കറ്റിൽ ജോലിക്കായുള്ള വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഊരമന സ്വദേശിയിൽ നിന്ന് നാല് ലക്ഷത്തി മുപ്പത്തിയെണ്ണായിരം രൂപയും ഇയാളുടെ സുഹൃത്തിന് സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രുപയും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. 

മൂവാറ്റുപുഴയിലെ ഈസി വിസ എന്ന സ്ഥാപനത്തിൻ്റെ മറവിലാണ് പണം വാങ്ങിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ 'ഈ സ്ഥാപനത്തിന് വിദേശത്തേക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !