ജയ്പൂർ: ബെക്കില് ഇരുന്ന് സിഗരറ്റിന് തീകൊളുത്തിയ യുവാവിന് ഗുരുതര പരിക്ക്. പെട്രോള്‍ ടാങ്കില്‍ തീപ്പൊരി വീണതാണ് അപകടത്തിന് കാരണമായത്.
85 ശതമാനം പൊള്ളലേറ്റ ഹൃത്വിക് മല്‍ഹോത്രയുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്രാജസ്ഥാൻ യൂണിവേഴ്സിറ്റി കാമ്പസിലാണ് സംഭവം. ഡിപ്പാർട്ട്മെന്റിനകത്ത് ഇന്റേണല്‍ പരീക്ഷ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യുവാവ് സ്വയം തീ കൊളുത്തിയെന്നാണ് ആദ്യം ചുറ്റുമുള്ളവർ ധരിച്ചത്. യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അദ്ധ്യാപരും വിദ്യാർഥികളും ചേർന്നാണ് തീ അണച്ച ശേഷം ആശുപത്രി എത്തിച്ചത്.
'നിലവിളി കേട്ടാണ് പുറത്തേക്ക് ഓടിയത്. ബൈക്കോടെ കത്തുകയായിരുന്നുവെന്ന്'- നാടക വിഭാഗം മേധാവി അർച്ചന ശ്രീവാസ്തവ പറഞ്ഞു. അപകടമുണ്ടായ യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകനായി ഹൃത്വികിന് നിയമനം ലഭിച്ചിരുന്നു. അടുത്താഴ്ച ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു.
സിഗരറ്റില്‍ നിന്നുള്ള തീപ്പൊരി ഇയാള്‍ ഇരുന്ന ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ വീണതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.