പാലക്കാട്: പാലക്കാട് നാടകീയ രംഗങ്ങൾ ഹോട്ടലിൽ സംഘർഷാവസ്ഥ. പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ സംഘർഷം
ഹോട്ടലിൽ പണം എത്തിച്ചിട്ടുണ്ടെന്ന് എൽഡിഎഫ് പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി പൊലീസ് എത്തിച്ചേരുകയായിരുന്നു. പുലർച്ചെ ഒന്നരയോടെ പൊലീസ് എത്തിയതോടെ പ്രതിരോധവുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തി.
കോൺഗ്രസ് നേതാക്കൾ പ്രതിഷേധം തുടങ്ങിയതോടെ ഇടത്, യുവമോർച്ച പ്രവർത്തകരും ഹോട്ടലില്‍ എത്തുകയായിരുന്നു. യുവമോർച്ച നേതാക്കളും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കയ്യങ്കളിയും നടന്നു.സംഘർഷം ഗുരുതരമായതോടെ സംഭവസ്ഥലത്തേക്ക് ഷാഫി പറമ്പിൽ എംപിയും വി.കെ ശ്രീകണ്ഠൻ എംപിയും എത്തി. എന്നാൽ പരിശോധന നടത്തുന്നത് വരെ എംപിമാരെ കയറ്റിവിടാൻ പാടിലെന്ന് പറഞ്ഞ് യുവമോർച്ച പ്രവർത്തകരും രംഗത്തുവന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ എംപിമാരെ തടഞ്ഞു.
കോൺഗ്രസ് നേതാക്കൾ എന്തോ ഒളിക്കാനായി ബഹളം സൃഷ്ടിക്കുകയാണെന്നും ഇവരെ മാറ്റി എല്ലാ മുറിയിലും പരിശോധന നടത്തണമെന്നും സ്ഥലത്തെത്തിയ എ.എ റഹീം പറഞ്ഞു.
ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിലുണ്ടെന്ന വാദമായിരുന്നു ഇടതുപക്ഷം മുന്നോട്ട് വച്ചിരുന്നത്. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിക്കോട് ഉണ്ടായിരുന്നു. പാലക്കാട് നടക്കുന്നത് നാടകമാണെന്ന് പറഞ്ഞ രാഹുൽ തന്റെ കയ്യിൽ കോടികളില്ല രണ്ട് കോടിമുണ്ടാണുള്ളതെന്ന് പറഞ്ഞ് ഇടതുപക്ഷത്തെ പരിഹസിച്ചു. ഇതിനിടെ ഹോട്ടലിൽ പരിശോധന നടത്തി റിപ്പോർട്ട് കാണിച്ച് പൊലീസ് പോയാൽ മതിയെന്നായി കോൺഗ്രസ്. പൊലീസിൻെ പരിശോധന തുടരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.