രണ്ട് പേര്‍ക്ക് ശാരീരിക അസ്വസ്ഥത; വനത്തില്‍ കുടുങ്ങിയ 20 ശബരിമല തീര്‍ത്ഥാടകരെ NDRF സംഘം പുറത്തെത്തിച്ചു

പത്തനംതിട്ട:  ശബരിമലയിലേക്ക് പുല്ലുമേട് വഴി ദർശനത്തിനെത്തിയ 20 തീർഥാടകർ വനത്തിനുള്ളില്‍ കുടുങ്ങി. സംഘത്തിലെ രണ്ടുപേർക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനു പിന്നാലെയാണു തീർഥാടകർ വനത്തില്‍ അകപ്പെട്ടത്.

തമിഴ്നാട്ടില്‍ നിന്നെത്തിയ തീർഥാടക സംഘമാണ് വ്യാഴാഴ്ച വൈകീട്ടോടെ വനത്തില്‍ കുടുങ്ങിയത്. സന്നിധാനത്തിന് രണ്ട് കിലോമീറ്റർ അകലെയാണ് സംഭവമുണ്ടായത്. വനമേഖലയായതിനാല്‍ യാത്രാ നിരോധനം ഉള്ള വഴിയാണ് ഇത്.

 എന്നാല്‍ ഇതുവഴി വന്ന സംഘാംഗങ്ങളെ കാണാത്തതിനെ തുടർന്ന് കൂടെയുള്ളവർ ഫോറസ്റ്റ് ചെക്പോസ്റ്റില്‍ വിവരമറിയിക്കുകയായിരുന്നു. 

തുടർന്ന് ഫയർഫോഴ്സ്, എൻഡിആർഎഫ്, ഫോറസ്റ്റ് സംഘം എന്നിവരുടെ നേതൃത്വത്തില്‍ വനത്തിനുള്ളില്‍ നടത്തിയ വിശദ പരിശോധനയിലാണ് 20 അംഗ സംഘം വനത്തിനുള്ളില്‍ വഴി തെറ്റി കുടുങ്ങിക്കിടക്കുന്നതായി കണ്ടത്.

 വനത്തിനുള്ളില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നതിനാല്‍ സംഘാംഗങ്ങളില്‍ പലരും അവശ നിലയിലായിരുന്നു. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥർ പലരെയും എടുത്തുകൊണ്ടാണ് വനത്തിനു പുറത്തേക്ക് എത്തിച്ചത്.

പുല്ലുമേടുനിന്ന് സന്നിധാനത്തേക്ക് ആറു കിലോമീറ്റർ ദൂരമാണുള്ളത്. അതുകൊണ്ട് തന്നെ വനമേഖലയിലൂടെയുള്ള ഈ യാത്ര ഏറെ സാഹസികത നിറഞ്ഞതും അപകടം നിറഞ്ഞതുമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !