പത്തനംതിട്ട: ശബരിമലയിലേക്ക് പുല്ലുമേട് വഴി ദർശനത്തിനെത്തിയ 20 തീർഥാടകർ വനത്തിനുള്ളില്‍ കുടുങ്ങി. സംഘത്തിലെ രണ്ടുപേർക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനു പിന്നാലെയാണു തീർഥാടകർ വനത്തില്‍ അകപ്പെട്ടത്.
തമിഴ്നാട്ടില്‍ നിന്നെത്തിയ തീർഥാടക സംഘമാണ് വ്യാഴാഴ്ച വൈകീട്ടോടെ വനത്തില്‍ കുടുങ്ങിയത്. സന്നിധാനത്തിന് രണ്ട് കിലോമീറ്റർ അകലെയാണ് സംഭവമുണ്ടായത്. വനമേഖലയായതിനാല്‍ യാത്രാ നിരോധനം ഉള്ള വഴിയാണ് ഇത്.എന്നാല്‍ ഇതുവഴി വന്ന സംഘാംഗങ്ങളെ കാണാത്തതിനെ തുടർന്ന് കൂടെയുള്ളവർ ഫോറസ്റ്റ് ചെക്പോസ്റ്റില്‍ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സ്, എൻഡിആർഎഫ്, ഫോറസ്റ്റ് സംഘം എന്നിവരുടെ നേതൃത്വത്തില്‍ വനത്തിനുള്ളില്‍ നടത്തിയ വിശദ പരിശോധനയിലാണ് 20 അംഗ സംഘം വനത്തിനുള്ളില്‍ വഴി തെറ്റി കുടുങ്ങിക്കിടക്കുന്നതായി കണ്ടത്.
വനത്തിനുള്ളില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നതിനാല്‍ സംഘാംഗങ്ങളില്‍ പലരും അവശ നിലയിലായിരുന്നു. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥർ പലരെയും എടുത്തുകൊണ്ടാണ് വനത്തിനു പുറത്തേക്ക് എത്തിച്ചത്.
പുല്ലുമേടുനിന്ന് സന്നിധാനത്തേക്ക് ആറു കിലോമീറ്റർ ദൂരമാണുള്ളത്. അതുകൊണ്ട് തന്നെ വനമേഖലയിലൂടെയുള്ള ഈ യാത്ര ഏറെ സാഹസികത നിറഞ്ഞതും അപകടം നിറഞ്ഞതുമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.