കൊടുങ്കാടിനുള്ളില്‍ മറഞ്ഞ അയ്യപ്പ ക്ഷേത്രം കാന്തമല ; അസാധാരണ സവിശേഷതകളുമായി അഞ്ച് അയ്യപ്പ ക്ഷേത്രങ്ങള്‍

പത്തനംതിട്ട: പരശുരാമൻ പ്രതിഷ്‌ഠ നടത്തിയ അഞ്ചു ശാസ്‌താക്ഷേത്രങ്ങളാണു ശബരിമല ഉള്‍പ്പടെയുള്ളത്. സഹ്യപർവ്വത നിരകളില്‍ ഈ അഞ്ചു ക്ഷേത്രങ്ങളുടേയും സ്ഥാനം.

ഒരേ നേർരേഖയിലാണ് ഈ ക്ഷേത്രങ്ങള്‍ എന്നാണ് വിശ്വാസം. മാത്രമല്ല, ഒരു ക്ഷേത്രത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ആകാശദൂരവും തുല്യമാണ് എന്ന് വിശ്വസിക്കപ്പെടുന്നു.

പരശുരാമൻ 105 ക്ഷേത്രങ്ങളില്‍ ധർമശാസ്‌താ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു എന്നാണു വിശ്വാസം. അതില്‍ ഏറ്റവും പ്രമുഖമായ അഞ്ചു ക്ഷേത്രങ്ങളില്‍ ഒന്നുമാത്രമാണ് ശബരിമല.

ശാസ്താവിന്റെ അഞ്ചു ദശാസന്ധികളാണ് അഞ്ചു ക്ഷേത്രങ്ങളായി മലനിരകള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്നത്. കുളത്തൂപ്പുഴ ക്ഷേത്രത്തില്‍ ശാസ്താവിന്റെ ബാലാവസ്‌ഥയാണു. ആര്യങ്കാവില്‍ കൗമാരവും അച്ഛൻ കോവിലില്‍ യൗവനവുമാണ്. ശബരിമലയിലാണ് വാർധക്യം. വാനപ്രസ്ഥം കാന്തമലയിലും. 

എന്നാല്‍ കാന്തമല ഇപ്പോള്‍ എവിടെയാണെന്ന് ആർക്കും അറിഞ്ഞുകൂടാ. ഊഹങ്ങളും നിഗമനങ്ങളും പൊന്നമ്പലമേടിനു താഴെ മൂഴിയാർ വനത്തിലാണെന്നാണ്. എന്തായാലും കൊടുങ്കാടിനുള്ളില്‍ എവിടെയാ ഒരു ശാസ്താ ക്ഷേത്രം ഇപ്പോഴും ഒളിഞ്ഞുകിടപ്പുണ്ട്.യഥാർത്ഥത്തില്‍ കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തില്‍ ആരംഭിക്കുന്നതാണ് ഈ അഞ്ചു ക്ഷേത്രങ്ങളിലേക്കുള്ള പുണ്യദർശനം .

കുളത്തൂപ്പുഴയിലെ ബാലകൻ

കല്ലടയാറിന്റെ തീരത്തുള്ള കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തില്‍ ശബരിമലദർശനം തുടങ്ങുന്നു. ബാലാവസ്‌ഥയാണ് ഇവിടുത്തെ വിഗ്രഹത്തിന്റെ പ്രത്യേകത. പരശുരാമൻ പ്രതിഷ്‌ഠ നടത്തിയ ക്ഷേത്രം കല്ലടയാറ്റില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയത്രെ. 

അന്നു നശിച്ച മൂലപ്രതിഷ്ഠകളില്‍ ഒരു ശില കല്ലടയാറിന്റെ കരയില്‍ എവിടെയോ ഉപേക്ഷിക്കപ്പെട്ടിരുന്നു. ഒരിക്കല്‍ കൊട്ടാരക്കരയിലെ നാട്ടുപ്രമാണിമാരായ കുറുപ്പന്മാർ തീർത്ഥാടനത്തിനു പോകവേ ഭക്ഷണം ഉണ്ടാക്കാൻ ഈ ശില ഉപയോഗിച്ചു അടുപ്പുണ്ടാക്കാൻ ഈ ശില പൊട്ടിച്ചെന്നു ഐതിഹ്യം.

ശില ഇടിച്ചുപൊളിച്ചപ്പോള്‍ അത് ഏട്ടായി മുറിയുകയും അതില്‍ നിന്ന് ചോര ഒഴുകുകയും ചെയ്‌തു. ദൈവചൈതന്യം മനസ്സിലാക്കിയ കുറുപ്പന്മാർ ആ ശിലകളാല്‍ ഒരു ക്ഷേത്രമുണ്ടാക്കി പ്രതിഷ്ഠിച്ചു. ഏട്ടായി നുറുങ്ങിയ ആ ശിലയാണ് ഇപ്പോഴും ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ.

 വൈകുന്നേരങ്ങളിലും പള്ളിയുണർത്താറുണ്ട് കുളത്തുപ്പുഴ ധർമശാസ്‌താവിനെ.കുളത്തുപ്പുഴ ശാസ്താവിനെ തൊഴുതിറങ്ങിയാല്‍ നേരെ ആര്യങ്കാവിലേക്ക്. കൗമാരക്കാരനായ ശാസ്‌താവിന്റെയടുത്തേക്ക്

ആര്യങ്കാവ് ശാസ്‌താ ക്ഷേത്രം

കൗമാരഭാവത്തിലുള്ള ശാസ്‌താ പ്രതിഷ്‌ഠയാണിവിടെ. വിഗ്രഹം നടക്കുനേരെയല്ല വലതു മൂലയിലാണ് . ദിവസം ഏഴുനേരം പൂജയുള്ള അപൂർവ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ശാസ്താവിന്റെ പുനർജന്മമാണ് അയ്യപ്പൻ എന്നാണ് വിശ്വാസം. അതുകൊണ്ടാണ് അയ്യപ്പൻ ബ്രഹ്മചാരിയായത്. എന്നാല്‍ പൂർണ, പുഷ്‌കല ദേവിമാരുടെ സാന്നിധ്യമുണ്ട് ഇവിടുത്തെ ശാസ്താവിന്.

പത്താമുദയ ദിവസം പ്രതിഷ്‌ഠയ്‌ക്കു നേരെ സൂര്യരശ്‌മികള്‍ പതിയുന്ന അത്ഭുതം ആര്യങ്കാവ് ശാസ്‌താക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ശാസ്താവിന്റെ അത്യപൂർവമായ ‘തൃക്കല്യാണം’ ഇവിടെ മാത്രമാണ്

അച്ഛൻകോവില്‍ അരശൻ

പൂർണപുഷ്‌കല ദേവിമാരുടെ സാന്നിധ്യത്തോടുകൂടി ഗൃഹസ്ഥാശ്രമിയായ ശാസ്താവ് എന്ന സങ്കല്‍പത്തിലുള്ള വിഗ്രഹമാണ് ഇവിടെയുള്ളത്. അച്ഛൻകോവില്‍ അരശൻ എന്നാണ് ഈ ശാസ്താവ് അറിയപ്പെടുന്നത്.

 അവിശ്വസനീയമായ പല ശബരിമലയില്‍ നിന്നും വ്യത്യസ്‌തമായി കൈക്കുമ്ബിള്‍ കോട്ടിയിരിക്കുന്ന ശാസ്‌താവിഗ്രഹമാണിവിടെ. ഈ കൈക്കുമ്ബിളില്‍ എപ്പോഴും ചന്ദനം അരച്ചു വച്ചിട്ടുണ്ടാവും.

പാണ്ടു കാട്ടിനു നടുവില്‍ താമസിക്കുന്നവരെ പാമ്ബു കടിക്കുക നിത്യസംഭവമായിരുന്നു. ആ കാലത്തു പാമ്ബുകടിയേറ്റു വരുന്നവർക്കുള്ളതായിരുന്നു ആ ചന്ദനം.

 വിഗ്രഹത്തിലിരിക്കുന്ന ചന്ദനവും ക്ഷേത്ര പരിസരത്തെ തീർഥ കിണറില്‍ നിന്നുള്ള ജലവുമായിരുന്നു ഇവർക്കുള്ള മരുന്ന്. ഇതും കഴിച്ചാല്‍ മൂന്നു ദിവസം ക്ഷേത്രത്തില്‍ താമസിക്കും. പിന്നീട് വീട്ടിലേക്കു മടങ്ങും. ഈ രീതി ഇന്നും തുടരുന്നു.

കാന്തമല എവിടെയാണെന്ന് അറിയാത്തതുകൊണ്ട് ആ കുറവു പരിഹരിക്കാൻ തങ്കവാള്‍ ചാർത്തിയ അച്ഛൻകോവില്‍ അരശനെ വണങ്ങിയാല്‍ മതി എന്നും പറഞ്ഞു. ധനുമാസം ഒന്നു മുതല്‍ പത്തുവരെയാണു നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നു കരുതുന്ന തങ്കവാള്‍ ഇവിടെ ചാർത്തുന്നത്. 

പുനലൂരിലുള്ള സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുന്ന ഭഗവാന്റെ ഈ തങ്കവാളിന്റെ തൂക്കം എത്രയെന്ന് ഇനിയും നിശ്ചയിച്ചിട്ടില്ല. അതിനുകാരണം ഓരോ പ്രാവശ്യം തൂക്കിനോക്കുമ്ബോഴും വ്യത്യസ്‌തമായ അളവാണ് തങ്കവാളിനുള്ളത്.

ചിലപ്പോള്‍ കൂടിയ തൂക്കമായിരിക്കും കാണിക്കുന്നത്. മറ്റുചിലപ്പോള്‍ കുറഞ്ഞ തൂക്കം. അതുകൊണ്ട് തന്നെ ഒരിടത്തും കൃത്യമായ തൂക്കം രേഖപ്പെടുത്താൻ കഴിയില്ല.

ശബരിമല, കാന്തമല

അച്ഛൻകോവിലിലെ ഗൃഹസ്ഥാശ്രമം കഴിഞ്ഞാല്‍ പിന്നെ ശബരിമലയിലെ വാർദ്ധക്യ അവസ്ഥയിലേക്കാണ് യാത്ര. കരിമലയും നീലിമലയും കടന്നു കലിയുഗവരദനായ ഹരിഹരസുതന്റെ അരികിലേക്ക്. ധർമ്മശാസ്‌ത്രാവിന്റെ വാനപ്രസ്ഥവുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് കാന്തമല.

ശബരിമല പോലെ തന്നെ കാന്തമലയും വനമധ്യത്തിലാണ്. അവിടെ പൂജ നടത്തിയത് മഹർഷീശ്വരന്മാരും സിദ്ധന്മാരും ആണെന്നാണ് വിശ്വാസം. കാലം കഴിഞ്ഞപ്പോള്‍ പൂജയില്ലാതെ ക്ഷേത്രം ഉപേക്ഷിക്കപ്പെട്ടു എന്നും അതല്ല ക്ഷേത്രം അന്തർധാനം ചെയ്‌തതാണ് എന്നും വിശ്വാസമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !