ശബരിമല ദര്‍ശനത്തിന് ബുക്ക് ചെയ്യുമ്പോള്‍ കെ എസ് ആര്‍ ടി സി ടിക്കറ്റും: തീര്‍ത്ഥാടനം സുഗമമാക്കാൻ കൂടുതൽ സർവ്വീസുകൾ,

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ കെ എസ് ആര്‍ ടി സി ടിക്കറ്റെടുക്കാനുള്ള ലിങ്കും ലഭിക്കും. 40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് സീറ്റ് ബുക്ക് ചെയ്യാം.

തീര്‍ത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തില്‍ 383 ബസും രണ്ടാം ഘട്ടത്തില്‍ 550 ബസുകളുമാണ് സജ്ജമാക്കുക.

തീര്‍ത്ഥാടന ദിവസങ്ങള്‍ അടുത്തിരിക്കെ ശബരിമല ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ പമ്പ ശ്രീരാമ സാകേതം ഹാളില്‍ ഗതാഗത വകുപ്പു മന്ത്രി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.നിലക്കല്‍ -പമ്പ സര്‍വീസ് അര മിനിറ്റ് ഇടവിട്ടുണ്ടാകും. ഇതിനായി 200ബസുകള്‍ ക്രമീകരിക്കും.

ത്രിവേണി യു ടേണ്‍, നിലയ്‌ക്കല്‍ സ്‌റ്റേഷനുകളില്‍ ഭക്തജനങ്ങള്‍ക്ക് ബസില്‍ കയറാന്‍ പാര്‍ക്കിംഗ് സ്ഥലത്ത് തന്നെ ബാരിക്കേഡ് സ്ഥാപിക്കും. പമ്പ യു ടേണ്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്‍ വരെ റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യവാഹനങ്ങളുടെ നിയമവിരുദ്ധ പാര്‍ക്കിംഗ് അനുവദിക്കില്ല.

നിലയ്‌ക്കല്‍ ടോളില്‍ ഫാസ്റ്റ് ടാഗ് സംവിധാനം നിലവില്‍ വരും. ശബരിമലയില്‍ എത്തുന്ന വാഹനങ്ങളുടെ കണക്കെടുക്കാന്‍ ഓട്ടോമേറ്റഡ് വെഹിക്കിള്‍ കൗണ്ടിംഗ് സിസ്റ്റം, ഓട്ടോമേറ്റഡ് വെഹിക്കിള്‍ നമ്പര്‍ പ്ലേറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം എന്നിവ ഒരുക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !