ശബരിമല: പതിനെട്ടാംപടി കയറുന്ന തീര്‍ഥാടകര്‍ സുരക്ഷിത കരങ്ങളുടെ താങ്ങോടെയാണ് അവിടം കടന്ന് തിരുമുറ്റത്തെത്തുന്നത്.
ഇവരെ കൈപിടിച്ചുകയറ്റുന്ന പോലീസുദ്യോഗസ്ഥരില്‍ പോലീസുകാരുടെ രാജ്യാന്തര ബോഡി ബില്‍ഡിങ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ബോഡി ബില്‍ഡിങ്.മത്സരത്തിനൊരുങ്ങുമ്പോഴാണ് കെ.എ.പി. ഒന്നാം ബറ്റാലിയന് തൃപ്പൂണിത്തറ ക്യാമ്ബിലെ സിവില്‍ പോലീസ് ഓഫീസറായ അദ്ദേഹത്തിന് ദൈവനിയോഗം പോലെ ശബരിമല ഡ്യൂട്ടി ലഭിക്കുന്നത്.
എറണാകുളം പച്ചാളം ലാല്‍നിവാസില്‍ ദേവദാസിന്റെയും രാജത്തിന്റെയും മകനാണ് ദയലാല്‍. കഠിനവ്രതമെടുത്താണ് ശബരീശ സന്നിധിയില്‍ അദ്ദേഹം സേവനത്തിനെത്തിയത്.
ജോലി ഏറ്റവും കഠിനമായ പതിനെട്ടാംപടിയിലും. മലയിറങ്ങിയാല്‍ മത്സരത്തിനുള്ള കഠിന പരിശീലനമാണ്. മേലുദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിനു പിന്തുണ നല്‍കുന്നുണ്ട്.
നാലുവര്‍ഷം മിസ്റ്റര്‍ കേരള പട്ടംലഭിച്ച ദയലാലിന് മിസ്റ്റര്‍ യൂണിവേഴ്സ്, മിസ്റ്റര്‍ എറണാകുളം, മിസ്റ്റര്‍ സൗത്ത് ഇന്ത്യ, മിസ്റ്റര്‍ പോലീസ് ഇന്ത്യ പട്ടങ്ങളും ലഭിച്ചിട്ടുണ്ട്. ജൂണില്‍ യു.എസില്‍ നടക്കുന്ന മിസ്റ്റര്‍ വേള്‍ഡ് പോലീസ് മത്സരത്തില്‍ പങ്കെടുക്കും.
മിസ്റ്റര്‍ കേരളയില്‍ 16 പേരാണു മത്സരത്തിനുണ്ടായിരുന്നത്. മിസ്റ്റര്‍ ഇന്ത്യയില്‍ 35 പേര് ഉണ്ടായിരുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ലോകമീറ്റില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് 16 പേരാണുള്ളത്.
2020 ല്‍ ദയലാല്‍ പോലീസുദ്യോഗസ്ഥനായി. അതിനുമുന്‍പ് ട്രെയിനറായിരുന്നു. പതിനാറാം വയസ് മുതലാണു ജിമ്മിനോടു പ്രണയം തോന്നിയത്. പിന്നെ ചിട്ടയായ പരിശീലനം തുടങ്ങി. വിവാഹ സമയത്തും മത്സരത്തിരക്കിലായിരുന്നു.
മത്സരത്തിന്റെ ഭാഗമായ ഡയറ്റായതിനാല് വിവാഹസദ്യപോലും കഴിച്ചില്ല. മത്സരത്തിനു പരിശീലിക്കുമ്പോള്‍ ചോറ്, മധുര പലഹാരം, എണ്ണപ്പലഹാരം എന്നിവ ഒഴിവാക്കണം. മത്സരത്തിനു രണ്ട്ദിവസം മുന്‍പ് മുതല്‍ വെള്ളം കുടിക്കാന്‍ പാടില്ല. ഡ്രൈയായ ഭക്ഷണം രണ്ടുമണിക്കൂര്‍ ഇടവിട്ടു കഴിക്കണം.
ദയലാലിന്റെ ഭാര്യ രേണുക അഭിഭാഷകയാണ്. മകള്‍: ഒരു വയസുകാരി രുദ്ര.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.