അടൂര്‍: മരം മുറിച്ചു താഴെയിറക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് മരം വെട്ടുകാരന് മരിച്ചു.
നഗരസഭ 16ാം വാര്‍ഡില്‍ പറക്കോട് മറ്റത്തുകിഴക്കതില് ഹസീനയുടെ വീട്ടിലെ കിണറ്റിലാണ് മരംവെട്ടു തൊഴിലാളിയായ ഏഴംകുളം പുതുമല ശ്രീനിലയത്തില്‍ പി.എ.സുരേഷ് (50) വീണത്.ഹസീന ബീവിയുടെ വീട്ടുമുറ്റത്തു നിന്നിരുന്ന പ്ലാവ് മുറിക്കുന്നതിനിടെയാണ് സംഭവം. മരം മുറിച്ചു വടം കെട്ടി ഇറക്കുന്നതിനിടയില്‍ ബാലന്‍സ് തെറ്റി തൊട്ടടുത്തുള്ള കിണറ്റിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
സ്ഥലത്ത് എത്തിയ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സംഘം ഓഫീസര്‍ ദീപേഷിനെ കിണറ്റിലിറക്കി ഹൂക്ക് ഉപയോഗിച്ച് സുരേഷിന്റെ മൃതദേഹം സേനാംഗങ്ങളുടെ സഹായത്തോടെ പുറത്തെത്തിക്കുകയായിരുന്നു.
ഭാര്യ: ശ്യാമള. മക്കള്‍: പരേതനായ സന്ദീപ്, സന്ധ്യ. മരുമകന്: നെല്‍സണ്‍ ഫ്രാന്‍സിസ്.സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പില്‍.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ വേണുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ അജിഖാന്‍, ഗിരീഷ്, ഫയര്‍ ഓഫീസര്‍മാരായ ഷിബു വി. നായര്‍, എം.സി. അജീഷ്., മുഹമ്മദ്, രാജീവ്, ഹോം ഗാഡ് മോനച്ചന് എന്നിവരാണ് മൃതദേഹം പുറത്തെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.