ചെങ്ങന്നൂർ: സ്കൂള്‍ വിദ്യാർഥിനിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് ഇൻസ്റ്റാഗ്രാം സുഹൃത്ത് പീഡനത്തിനിരയാക്കിയെന്ന ഞെട്ടിക്കുന്ന വിവരം.
പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് വീട്ടിലെത്തി പീഡിപ്പിച്ച കേസില്‍ മലപ്പുറം കൊണ്ടോട്ടി മുത്തുപറമ്പ് തോട്ടശ്ശേരി വീട്ടില്‍ മുഹമ്മദ് ഇർഫാൻ (20)നെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.ചെന്നിത്തലയിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കുറച്ചു ദിവസങ്ങളിലായി വിദ്യാർഥിനിയുടെ പെരുമാറ്റത്തിലുണ്ടായ അസ്വഭാവികത മനസ്സിലാക്കിയ അധ്യാപകർ കുട്ടിയെ കൗണ്‍സിലിങ് നടത്തിയതോടെയാണ് പീഡനമാണെന്ന വിവരമറിയുന്നത്.
തുടർന്ന് അധ്യാപകർ മാന്നാർ പൊലീസില്‍ പരാതി നല്‍കി. മാന്നാർ ഇൻസ്പെക്ടർ എ. അനീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് പ്രതിയെ കണ്ടെത്തിയത്.
സംഘത്തില്‍ എസ്.ഐ സി.എസ്. അഭിരാം, എ.എസ്.ഐ റിയാസ്, എസ്.സി.പി.ഒ സാജിദ്, സി.പി.ഒ ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘം മലപ്പുറത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.