ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ യാത്രാ മധ്യേ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കാൻ പാടില്ല, നിർദേശവുമായി വനംവകുപ്പ്

പമ്പ: ശബരിമലയില്‍ എത്തുന്ന തീർത്ഥാടകർ യാത്രാ മധ്യേ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ യാതൊരു കാരണവശാലും നല്‍കാൻ പാടില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

വഴിയിലുടനീളം ഇത് സംബന്ധിച്ച അറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലർ ഇത് ലംഘിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ചില മൃഗങ്ങള്‍ ആക്രമണകാരികളാകാൻ സാധ്യതയുണ്ട്.

കൂടാതെ ഭക്ഷണ അവശിഷ്ടങ്ങളും പൊതികളും അലക്ഷ്യമായി വലിച്ചെറിയാൻ പാടില്ലെന്നും നിർദേശമുണ്ട്. പ്ലാസിറ്റിക് കവറുകള്‍ മൃഗങ്ങള്‍ ഭക്ഷിക്കാൻ ഇടയായാല്‍ അവ മരണപ്പെടാൻ സാധ്യതയുണ്ട്. അതിനാല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വേസ്റ്റ് ബിന്നുകളില്‍തന്നെ നിക്ഷേപിക്കണമെന്നും വനംവകുപ്പ് അധികൃതർ അഭ്യർത്ഥിച്ചു.

അതേസമയം, ശബരിമലയില്‍ തീർത്ഥാടക പ്രവാഹം. ശബരിമലയില്‍ ഇതുവരെ എത്തിയ തീർത്ഥാടകരുടെ എണ്ണം എട്ടര ലക്ഷം കടന്നു. ഇന്നലെ മാത്രം 75,458 തീർഥാടകരാണ് മല ചവിട്ടിയത്. 

കഴിഞ്ഞ ദിവസം മല ചവിട്ടിയവരില്‍ 12471 തീർത്ഥാടകർ സ്പോട്ട് ബുക്കിംഗ് മുഖേനെ എത്തിയവരായിരുന്നു. ശബരിമലയില്‍ എത്തുന്ന എല്ലാർക്കും ദർശനം ഉറപ്പാക്കും എന്ന് ദേവസ്വം വകുപ്പ് അറിയിച്ചിരുന്നു.

ശബരിമല തീർഥാടനത്തോടനുബന്ധിച്ച്‌ ഇത്തവണ ഒരുക്കിയത് പരാതികള്‍ക്ക് ഇട നല്‍കാത്ത സജ്ജീകരണങ്ങളെന്നും തീർഥാടകരില്‍ നിന്നും ലഭിക്കുന്ന സംതൃപ്തിയാർന്ന പ്രതികരണങ്ങള്‍ അതിൻ്റെ തെളിവാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !