പത്തനംതിട്ട: പരസ്യമായി പൊതുറോഡില്‍ കേക്ക് മുറിച്ച് ജനന്മദിനാഘോഷം നടത്തിയ സംഭവത്തില്‍ ഒന്നാം പ്രതി പിടിയില്‍. വെട്ടിപ്രം സ്വദേശി ഷിയാസ് ആണ് അറസ്റ്റിലായത്.
ബാക്കിയുള്ള ഇരുപതോളം പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. വാഹനഗതാഗതം തടസ്സപ്പെടുത്തിയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചും പൊതുനിരത്തില്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതിനാണ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം രാത്രി 9.15 നായിരുന്നു കാർ റാലിയുമായി വഴി തടഞ്ഞ് കൊണ്ടുള്ള യുവാവിന്റെ പിറന്നാള്‍ ആഘോഷം. പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഷിയാസിന്റെ പിറന്നാളാണ് ഒരു കൂട്ടം യുവാക്കാള്‍ ചേര്‍ന്ന് ആഘോഷിച്ചത്.
ഇരുപതോളം കാറുകളുമായി അൻപതില്‍ അധികം യുവാക്കളാണ് പിറന്നാള്‍ ആഘോഷത്തിന് പങ്കെടുത്തത്. കമ്മട്ടിപ്പാടം എന്ന ഇടത് പ്രവർത്തകരുടെ ക്ലബ്ബാണ് ഒരു മണിക്കൂർ നീണ്ട ആഘോഷം സംഘടിപ്പിച്ചത്. എന്നാല്‍ സംഭവത്തെ കുറിച്ച് അറിയില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം വിശദീകരിച്ചു.
ജില്ലയില്‍ മൂന്നാം തവണയാണ് പൊതുനിരത്തില്‍ പിറന്നാള്‍ ആഘോഷം നടക്കുന്നത്. സിനിമാ ഡയലോഗുകളും മ്യൂസിക്കുമായി പിറന്നാളാഘോഷത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.