പത്തനംതിട്ട: ശനിയാഴ്ച ആരംഭിക്കുന്ന മണ്ഡല തീർഥാടനത്തിനായി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച വൈകീട്ട് നാലിന് തുറക്കും.
നട തുറന്ന ശേഷം ആഴിയില്‍ അഗ്നിപകരും. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരും നാളെ ചുമതലയേല്‍ക്കും.വൃശ്ചിക മാസം ഒന്നിന് പുലർച്ചെ മൂന്നു മണിക്കാണ് നട തുറക്കുക. അയ്യപ്പഭക്തരെ വരവേല്‍ക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി വാർത്താക്കുറിപ്പില്‍ സർക്കാർ അറിയിച്ചു.
അതേസമയം, ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന അനുഭവം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ 'സ്വാമി ചാറ്റ് ബോട്ട്' വരുന്നു. പുതിയ എ.ഐ അസിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
സ്മാർട്ട് ഫോണ്‍ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളില്‍ സമഗ്ര സേവനം ഉറപ്പ് വരുത്തുമെന്ന് അധികൃതർ അറിയിച്ചു.
നടതുറക്കല്‍, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക് 'സ്വാമി ചാറ്റ് ബോട്ടിലൂടെ' ലഭ്യമാകും.
പോലീസ്, വനം വകുപ്പ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്ന സ്വാമി ചാറ്റ് ബോട്ടിലൂടെ അപകട രഹിതവും കൃത്യവുമായ തീർത്ഥാടന അനുഭവം ഭക്തർക്ക് ഉറപ്പ് വരുത്താനാകും.
ആധുനിക ചാറ്റ് ബോട്ട് സംവിധാനത്തിന്റെ പ്രവർത്തനത്തിലൂടെ ശബരിമല യാത്ര കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമാക്കി സേവനങ്ങള്‍ ഭക്തർക്ക് എത്രയും വേഗം എത്തിക്കാനാവുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് സംവിധാനം ഒരുക്കിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.