വിശ്വമോഹനം :ഇനി വ്രതശുദ്ധിയുടെ നാളുകൾ, ശബരിമല തീർത്ഥാടകർക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കടപ്പാട്ടൂർ ഇടത്താവളം,

പാലാ: കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ മണ്‌ഡലമകരവിളക്കു മഹോത്സവത്തിന് നവം ബർ 14-ാം തീയതി വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് തുടക്കം കുറിക്കുകയാണ്.

തൃക്കടപ്പാട്ടൂരപ്പന്റെ ചൈതന്യവും പ്രകൃതിദത്ത സൗകര്യങ്ങളാലും ക്ഷേത്രാരംഭകാലം മുതൽ ശബ രിമലതീർത്ഥാടകർ ഇവിടം അവരുടെ പ്രിയപ്പെട്ട ഇടത്താവളമാക്കി മാറ്റി 

'വിശ്വമോഹനം' എന്ന പേരു നൽകിയിരിക്കുന്ന ഈ തീർത്ഥാടനകാലയളവിൽ വ്രതശുദ്ധിയുടെ പവിത്രതയ്ക്ക് പ്രാധാന്യം നൽകുകയെന്നതാണ് ദേവസ്വത്തിൻ്റെ ലക്ഷ്യം.

അതുകൊണ്ടുതന്നെ ദീർഘദൂരയാത്രികരായ, അയ്യപ്പദക്തർക്കുവേണ്ട എല്ലാസൗകര്യ ങ്ങളും സൗജന്യമായിത്തന്നെ നൽകുവാൻ ദേവസ്വം ഊന്നൽ നൽകുന്നു. മാത്രമല്ല. അന്നദാനമാഹാത്മ്യം പ്രചരിപ്പിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണം നൽകുക എന്ന ഉദ്ദേശത്തോടെയും "തത്വമസി" എന്ന അന്നദാനപദ്ധതിയിലൂടെ തീർത്ഥാടകാലയളവിൽ 

രാവിലെ 9.30 മണിമുതൽക്കും. വൈകുന്നേരം 7 മണിമുതൽക്കും അന്നദാനം നൽകുവാനുള്ള ക്രമീകരണങ്ങളും പൂർത്തിയായി. തീർത്ഥാടകരുടെ സൗകര്യാർത്ഥം ദേവപ്രസാദ ങ്ങളായ അരവണയും അപ്പവും ലഭ്യമാക്കുന്നതിന് 24 മണിക്കൂറും വഴിപാട് കൗണ്ടർ പ്രവർത്തിക്കും.

നവംബർ 14-ാം തീയതി വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് തീർത്ഥാടന മഹോത്സവത്തിന്റെയും. അന്നദാനപദ്ധതിയുടെയും ഉദ്ഘാടനകർമ്മം ദേവസ്വം പ്രസിഡന്റും,ഗുരുവായൂർ ദേവസ്വംബോർഡ് അംഗവുമായ ശ്രീ മനോജ് ബി.നായർ, പാലാ ഡി വൈ എസ് പി ശ്രീ. കെ.സദൻ, വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാൻ ശ്രീ. ജയസൂര്യൻ, എന്നിവരുടെ മഹനീയസാന്നിദ്ധ്യത്തിൽ നിർവ്വഹിക്കപ്പെടുകയാണ്

2011ൽ ക്ഷേത്രത്തെ സർക്കാർ ഔദ്യോഗിക ഇടത്താവളമായി പ്രഖ്യാപിച്ചത്. അടിസ്ഥാനസൗകര്യവികസനത്തിനാവശ്യമായ സർക്കാർതലത്തിൽ നിന്നും ലഭ്യമല്ലെങ്കിലും തീർത്ഥാടകർക്കായി, ആയുർവ്വേദ- ഹോമിയോ - അലോപ്പതി ഡിസ്പെൻസറികളും 24 മണിക്കൂർ ആംബുലൻസ് സേവനവും. പോലീസ് സേവനവും അനുവദിച്ചിട്ടുണ്ട്.

പ്രസിഡന്റ് : മനോജ് ബി.നായർ

സെക്രട്ടറി : എൻ.ഗോപകുമാർ

ഖജാൻജി കെ.ആർ ബാബു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !