പാലക്കാട്: ഇന്ത്യയുടെ പ്രതീക്ഷയാണ് പ്രിയങ്ക ഗാന്ധിയെന്ന് സന്ദീപ് വാര്യര്‍. പ്രിയങ്കയുടെ ചിത്രം പങ്കുവച്ച് സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും തന്നെ വിമര്‍ശിക്കുന്ന ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കി. ഹൃദയസ്പര്‍ശിയായ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ്, അദ്ദഹം ബിജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.പതിറ്റാണ്ടുകള്‍ ജയിലില്‍ അടക്കപ്പെട്ട് പുറത്ത് വരുന്ന ഒരാള്‍ തനിക്ക് പ്രിയപ്പെട്ടവരെ മുഴുവന്‍ ഓടിച്ചെന്ന് കാണാനും അവരോടൊപ്പം ഒത്തിരി നേരം ചിലവഴിക്കാനും താല്പര്യപ്പെടും. അത് മാനുഷികമാണ്.
വിദ്വേഷത്തിന്റെ ഫാക്ടറിയില്‍ നിന്ന് ഇറങ്ങിയ നാള് മുതല്‍ താന്‍ കൂടുതലായി കാണുന്നത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രമാണെന്നാണ്, ഫാക്ടറി നടത്തിപ്പുകാരുടെ പരിഹാസം. ശരിയാണ്. ഒരുപാട് നാള്, എന്തിനെന്ന് പോലുമറിയാതെ താന്‍ ആരില്‍ നിന്നാണോ അകന്നു നിന്നത്, അവരെ തന്നെയാണ് ഇന്ന് കൂടുതലായി താന്‍ കാണാന്‍ പോകുന്നത്. അവരോടൊപ്പം തന്നെ സമയം ചിലവഴിക്കാനാണ് ശ്രമിക്കുന്നത്.വെറുപ്പിന്റെ ഫാക്ടറിയില്‍ തുടരുന്നവരുടെ പരിഹാസങ്ങള്‍ക്ക് മലയാളി ചുമ്മാ തൊലിച്ചു കളയുന്ന ഉള്ളി തൊലിയുടെ വില പോലും നല്‍കുന്നില്ല. സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും ഈ വിമര്‍ശിക്കുന്ന ആരുടെയും സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല.
നിങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വെറുപ്പും വിദ്വേഷവും ജീവിതത്തില്‍ പകര്‍ത്താത്ത ഒട്ടേറെ സനാതന ഹിന്ദുക്കള്‍ ഈ രാജ്യത്ത് ഇപ്പോഴുമുണ്ട്. അവരില്‍ ഒരാളായി താന്‍ കഴിഞ്ഞോളാംഎന്നും സന്ദീപ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.