പാലക്കാട് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി: മണ്ഡലം സെക്രട്ടറിയും ഭാര്യയും സരിനെ പിന്തുണച്ച്‌ രംഗത്ത്,

പാലക്കാട്‌: കോണ്‍ഗ്രസ്‌ മണ്ഡലം സെക്രട്ടറിയും ഭാര്യയായ പഞ്ചായത്തംഗവും പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന് പിന്തുണ പ്രഖ്യാപിച്ചു.

പിരായിരി പഞ്ചായത്ത്‌ അംഗം സിതാര ശശി, ഭർത്താവും മണ്ഡലം സെക്രട്ടറിയുമായ ജി ശശി എന്നിവരാണ് സരിന് പിന്തുണ പ്രഖ്യാപിച്ചത്. ഷാഫി പറമ്പില്‍ വാക്ക് പാലിക്കാത്തതുകൊണ്ടാണ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് സിതാര പ്രതികരിച്ചു. 

ഷാഫി പറമ്പില്‍ വിജയിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നല്‍കിയ വികസന വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും സിത്താര  പറഞ്ഞു.

ഷാഫി പറമ്പില്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും പണം നല്‍കുന്നത് ഇഷ്ടക്കാർക്ക് മാത്രമാണെന്നാണ് ശശിയുടെ വിമർശനം. ഷാഫി പറമ്പിലിന്റെ ഏകാധിപത്യമാണ് പാർട്ടിയിലെന്നും പറഞ്ഞ ശശി തങ്ങള്‍ കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും വ്യക്തമാക്കി.

ഷാഫിക്കെതിരെ കെപിസിസി പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവർക്ക് പരാതി നല്‍കിയിരുന്നുവെന്നും ഷാഫിയോടുള്ള വിയോജിപ്പ് മൂലമാണ് ഇടതു സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്നും ശശി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !