പാലക്കാട്: പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് എത്തും. ഇന്നും നാളെയുമായി 6 പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
രാവിലെ 11 മണിയ്ക്ക് മേപ്പറമ്പിലാണ് ഇന്നത്തെ ആദ്യ പൊതു സമ്മേളനം. വൈകിട്ട് 5 ന് മാത്തൂർ, 6 മണിക്ക് കൊടുന്തിരപ്പള്ളിയിലും ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും. നാളെകണ്ണാടി, ഒലവക്കോട് , സുല്‍ത്താൻപേട്ട എന്നിവിടങ്ങളിലാണ് മറ്റ് പരിപാടികള്‍. ഇതിനിടെ ഇരട്ട വോട്ട് ആരോപണത്തില്‍ ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം ബിഎല്‍ഓ മാർ ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കി തുടങ്ങി.
2700 വോട്ടുകള്‍ ഇത്തരത്തില്‍ ചേർത്തിട്ടുണ്ട് എന്നാണ് ആരോപണം. മണ്ഡലത്തില്‍ സ്ഥിരതാമസം ഇല്ലാത്തവർ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പരിശോധിക്കുക.
ഇടതു സ്ഥാനാർഥി പിസരിനും ഭാര്യയും വ്യാജരേഖ ചമച്ചാണ് വോട്ട് ചേർത്തതെന്ന് ആരോപണം പ്രതിപക്ഷ നേതാവും ഉന്നയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും ഇന്ന് യുഡിഎഫ് ക്യാമ്പ് പുറത്തുവിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.