20 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് പണം എത്തി; 21 മുതല്‍ 60 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് ആനുകൂല്യം ,സുഭദ്ര യോജനയുടെ ഗുണഭോക്താക്കൾ സന്തോഷത്തിൽ,

ഒഡീഷ: സുഭദ്ര യോജനയുടെ ഭാഗമായി മൂന്നാം ഘട്ടത്തിൻറെ ആദ്യ ഗഡു അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്തു.

അക്കൗണ്ടില്‍ പണം വന്നതോടെ ഗുണഭോക്താക്കളായ സ്ത്രീകളെല്ലാം അതീവ സന്തോഷത്തിലാണ്. 20 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്കാണ് ഇത്തവണ പണം എത്തുന്നത്.

ഒഡീഷ മുഖ്യമന്ത്രി മോഹൻ മാജിയാണ് സുന്ദർഗഡില്‍ നിന്ന് തുക വിതരണം ചെയ്തത്. ഉപമുഖ്യമന്ത്രി പ്രവതി പരിദയ്‌ക്കൊപ്പം സംസ്ഥാന സർക്കാരിലെ നിരവധി മന്ത്രിമാരും സെക്രട്ടറിമാരും പരിപാടിയില്‍ പങ്കെടുത്തു.

എന്താണ് സുഭദ്രാ യോജന?

സുഭദ്ര യോജനയുടെ ഗുണഭോക്താക്കളായ 20 ലക്ഷം സ്ത്രീകള്‍ക്കാണ് 5000 രൂപ വീതം അക്കൌണ്ടുകളിലേക്ക് എത്തിയത്. ഈ ഗുണഭോക്താക്കളില്‍ നേരത്തെ നിരസിക്കപ്പെട്ട 25% ഗുണഭോക്താക്കളും ഉള്‍പ്പെടുന്നു. 1.16 കോടി സ്ത്രീകള്‍ സുഭ്രദ യോജനയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുഭദ്ര യോജനയ്ക്ക് തുടക്കം കുറിച്ചത്.ജന്മദിനത്തോടനുബന്ധിച്ച്‌ ഒഡീഷ സന്ദർശനത്തിനിടെ ഭുവനേശ്വറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സുഭദ്ര യോജന ഉദ്ഘാടനം ചെയ്തത്.

സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് പ്രതിവർഷം 5000-5000 രൂപ രണ്ട് ഗഡുക്കളായി നല്‍കുന്നു. ആദ്യഘട്ടത്തില്‍ 25 ലക്ഷം ഗുണഭോക്താക്കള്‍ക്ക് സുഭദ്ര യോജനയിലൂടെ തുക നല്‍കി.

ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രധാനമായും 21 മുതല്‍ 60 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് ലഭിക്കും. ഈ പദ്ധതി ഒഡീഷയിലെ സ്ത്രീകള്‍ക്ക് മാത്രമുള്ളതാണ്.കുടുംബവരുമാനം 2.50 ലക്ഷം രൂപയില്‍ കവിയാത്ത സ്ത്രീകള്‍ക്ക് മാത്രമേ ഇതിൻറെ ആനുകൂല്യം ലഭിക്കൂ.

സുഭദ്ര യോജന പ്രകാരം ലഭിക്കുന്ന തുക വനിതാ ദിനം ഉള്‍പ്പെടെയുള്ള വിശേഷാവസരങ്ങളില്‍ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് മാറ്റും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !