മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖിന്റെ വാഹനത്തിന് നേരെ കല്ലേറ്. തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അദ്ദേഹത്തിന്റെ കാറിന് നേരെ കല്ലേറുണ്ടായത്.
കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ദേശ്മുഖിനെ ഉടനെ തന്നെ കടോൾ സിവിൽ ആശുപത്രിയിൽ എത്തിച്ചുപിന്നീട് അലക്സിസ് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. അനിൽ ദേശ്മുഖിന്റെ കാർ തിങ്കളാഴ്ച രാത്രി നാഗ്പുർ ജില്ലയിലെ കടോളിന് സമീപം ജലാൽഖേഡ റോഡിൽ ബെൽഫറ്റയ്ക്ക് സമീപത്താണ് ആക്രമണത്തിനിരയായത്.
രാത്രി എട്ടു മണിയോടെ നാഗ്പുർ ജില്ലയിലെ കടോൾ നിയമസഭാ മണ്ഡലത്തിലെ നാർഖേഡിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മടങ്ങുമ്പോൾ അജ്ഞാതരായ ആളുകൾ അദ്ദേഹത്തിന്റെ കാറിന് നേരേ കല്ലെറിയുകയായിരുന്നു.
നിലവിൽ നാഗ്പൂരിലെ അലക്സിസ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ആക്രമണത്തിൽ വാഹനത്തിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.