ഗര്‍ഭിണിയുമായി പോയ ആംബുലൻസിന് തീപിടിച്ചു, ഓക്സിജൻ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; യുവതി രക്ഷപെട്ടത് തലനാരിഴക്ക്

മുംബൈ: ആംബുലൻസിന് തീപിടിച്ചതിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച്‌ അപകടം. ഗർഭിണിയുമായി പോകുകയായിരുന്ന ആംബുലൻസിനാണ് തീപിടിച്ചത്.

എൻജിനില്‍ തീ പിടിക്കുകയും വൈകാതെ തന്നെ വാഹനം മുഴുവനായി വ്യാപിക്കുകയുമായിരുന്നു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന ഗർഭിണിയായ സ്ത്രീയും കുടുംബവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മഹരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലാണ് സംഭവം. 

എൻജിനില്‍ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വൻ അപകടം ഒഴിവായത്. പുക ഉയരുന്നത് കണ്ടപ്പോള്‍ തന്നെ വാഹനം നിർത്തിയ ഡ്രൈവർ ആംബുലൻസിലുണ്ടായിരുന്ന ഗർഭിണിയെയും കുടുംബത്തെയും പുറത്തിറക്കിയ ശേഷം സുരക്ഷിതമായ ദൂരത്തേയ്ക്ക് മാറ്റി നിർത്തി.

 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. ശക്തമായ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ ചില വീടുകളുടെ ജനല്‍ ചില്ലുകള്‍ തകർന്നിട്ടുണ്ട്. 

ഗർഭിണിയെയും കുടുംബത്തെയും എരണ്ടോള്‍ സർക്കാർ ആശുപത്രിയില്‍ നിന്ന് ജല്‍ഗാവ് ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസില്‍ കൊണ്ടുപോകുന്ന വഴിയാണ് അപകടമുണ്ടായത്.

 ദാദാ വാദി മേഖലയിലെ ദേശീയ പാതയിലുള്ള മേല്‍പ്പാലത്തിലാണ് സംഭവമുണ്ടായത്. അംബുലൻസില്‍ തീപടരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !