ടെലിവിഷന്‍ താരം നിതിന്‍ ചൗഹാന്‍ അന്തരിച്ചു: ആത്മഹത്യയെന്ന് റിപ്പോർട്ട്,

ടെലിവിഷന്‍ താരം നിതിന്‍ ചൗഹാന്‍ അന്തരിച്ചു: ആത്മഹത്യയെന്ന് റിപ്പോർട്ട്,

മുംബൈ: ടെലിവിഷന്‍ താരം നിതിന്‍ ചൗഹാന്‍ അന്തരിച്ചു. 35 വയസ്സായിരുന്നു. 'ദാദാഗിരി 2' എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ടെലിവിഷന്‍ നടനാണ് നിതിന്‍ ചൗഹാന്‍.

യുപിയിലെ അലിഗഡ് സ്വദേശിയാണ്. 'ദാദാഗിരി 2' വിജയിച്ചതിന് ശേഷം ജനപ്രീതി നേടിയ താരം പിന്നീട് നിരവധി ഷോകളില്‍ അഭിനയിച്ചു.എംടിവിയുടെ 'സ്പ്ലിറ്റ്സ് വില്ല 5' എന്നതിന് പുറമേ 'സിന്ദഗി ഡോട്ട് കോം', 'ക്രൈം പട്രോള്‍', 'ഫ്രണ്ട്‌സ്' തുടങ്ങിയ സീരീസുകളിലും താരം പ്രത്യക്ഷപ്പെട്ടു.

 2022ലെ 'തേരാ യാര്‍ ഹൂന്‍ മെയ്ന്‍' ആണ് താരം അവസാനമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ഷോ. ഷോയിലെ അദ്ദേഹത്തിന്റെ സഹതാരങ്ങളായിരുന്ന സുദീപ് സാഹിറും സായന്തനി ഘോഷും അദ്ദേഹത്തിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചു

നിതിന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് അദ്ദേഹത്തിന്റെ മുന്‍ സഹനടന്‍ വിഭൂതി താക്കൂര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചത്. 'എന്റെ പ്രിയപ്പെട്ടവനെ, സമാധാനത്തോടെ വിശ്രമിക്കൂ, ഞാന്‍ ശരിക്കും ഞെട്ടിപ്പോയി,

എല്ലാ പ്രശ്നങ്ങളെയും നേരിടാനുള്ള കരുത്ത് നിനക്കുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച് പോകുന്നു'- നിതിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് വിഭൂതി കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network