മുംബൈ: ചാമ്പ്യൻസ് ട്രോഫിയുമായി പാക് അധീന കശ്മീരിലടക്കം പര്യടനം നടത്താമെന്ന പാക്കിസ്ഥാന്റെ മോഹത്തിന് തിരിച്ചടി.
ചാമ്പ്യൻസ് ട്രോഫിയുടെ 'ട്രോഫി ടൂർ' ഐ സി സി തടഞ്ഞു. പാക് അധീന കാശ്മീരിലൂടെ ട്രോഫി കൊണ്ടുപോകുന്നത് ഐ സി സി വിലക്കി. നാളെ മുതല്‍ 'ട്രോഫി ടൂർ' പാകിസ്ഥാൻ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് ഐ സി സിയുടെ നടപടി. പാകിസ്ഥാൻ വേദിയാകുന്ന കാര്യത്തിലടടക്കം അനിശ്ചിതത്വം തുടരുന്നതിനിടെ ആണ് ഐ സി സി 'ട്രോഫി ടൂർ' വിലക്കിയത്. ജയ് ഷായുടെ പ്രതിഷേധം കാരണമാണ് ഐ സി സി തീരുമാനമെടുത്തതെന്നാണ് ബി സി സി ഐ അറിയിച്ചത്.ആ മോഹത്തിന് തിരിച്ചടി: പാകിസ്ഥാന്റെ മോഹം അവസാന നിമിഷം നുള്ളിക്കളഞ്ഞ് ഐസിസി, പിഒകെയിലെ 'ട്രോഫി ടൂര്‍' വിലക്കി,
0
ശനിയാഴ്ച, നവംബർ 16, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.