മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞാലുടന്‍ എംഎല്‍എമാരെ ഹോട്ടലിലേക്കു മാറ്റാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയായ മഹാ വികാസ് അഘാഡി.
അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേല്‍, ജി പരമേശ്വര എന്നിവരെ നിരീക്ഷകരായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചു.ബിജെപി മുന്നണിയായ മഹായുതി ഹെലികോപ്റ്ററുകള്‍ വരെ സജ്ജമാക്കി. 288 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഭൂരിപക്ഷത്തിന് 145 സീറ്റ് വേണം. ആരാകണം മുഖ്യമന്ത്രി എന്നത് സംബന്ധിച്ചും ഇരുമുന്നണികളിലും തര്‍ക്കം നിലനില്‍ക്കുകയാണ്
എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഏറെയും ബിജെപി, ശിവസേനാ (ഷിന്‍ഡെ), എന്‍സിപി (അജിത്) വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന മഹായുതിക്ക് (എന്‍ഡിഎ) ഭരണത്തുടര്‍ച്ച പ്രവചിക്കുന്നു. ഇതു യാഥാര്‍ഥ്യമായാല്‍ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകാനാണു സാധ്യത.
എന്നാല്‍, നിലവിലെ മുഖ്യമന്ത്രിയും ശിവസേനാ ഷിന്‍ഡെ വിഭാഗം നേതാവുമായ ഏക്നാഥ് ഷിന്‍ഡെ വഴങ്ങിയില്ലെങ്കില്‍ സ്ഥിതി മാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.