മുംബൈ ഇന്ത്യ-യുഎഇ യാത്രാ വേളയിൽ ബാഗിൽ ഭക്ഷണ സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിന് മുന്പ് നിരോധിക്കപ്പെട്ട ഇനങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടത് വളരെ പ്രധാനമാണെന്ന് അധികൃതർ അറിയിച്ചു.
ഇതിനായി എയര്പോർട്ടുകൾ കസ്റ്റംസ്, സിവിൽ ഏവിയേഷൻ അതോറിറ്റികൾ എന്നിവർ നല്കുന്ന മാര്ഗനിർദേശങ്ങൾ മനസിലാക്കണം. ചെക്ക്-ഇൻ ബാഗേജുകളിൽ ചില ഇനങ്ങൾ അനുവദിച്ചിരിക്കുമെങ്കിലും കൊണ്ടുപോകുന്ന ലഗേജിൽ അവ അനുവദിച്ചിട്ടുണ്ടായിരിക്കില്ല.കൊണ്ടുപോകാൻ പാടില്ലാത്തതും അനുവദിച്ചതുമായവ
കൊപ്ര
മലയാളികൾ കൊപ്ര എന്ന് വിളിക്കുന്ന ഉണങ്ങിയ തേങ്ങ. 2022 മാര്ച്ചിൽ ഇന്ത്യൻ സിവിൽ ഏവിയേഷന്റെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഈ ഇനം നിരോധിത ഇനങ്ങളുടെ പട്ടികയിൽ ചേർത്തു. കൊപ്ര കൊണ്ടുപോകുന്നതിന് ചെക്ക്-ഇൽ ചെയ്ത ലഗേജിൽ അനുവദനീയമല്ല.
ഇ-സിഗററ്റ്
ഇ-സിഗരററ്റുകൾ ചെക്ക്-ഇൻ ചെയ്തതോ കൊണ്ടുപോകുന്നതോ ആയ ലഗേജുകളിൽ അനുവദനീയമല്ല.
സുഗന്ധവ്യഞ്ജനങ്ങൾ
സുഗന്ധവ്യഞ്ജനങ്ങൾ ലഗേജിൽ മുഴുവനായോ പൊടിയായോ കൊണ്ടുപോകാൻ സാധിക്കില്ല. അതേസമയം ബിസിഎഎസ് മാര്ഗനിർദേശങ്ങൾ അനുസരിച്ച് ചെക്ക്-ഇന് ലഗേജിൽ അവ അനുവദിച്ചിരിക്കുന്നു.
നെയ്യ്
ലിക്വിഡ് നിയന്ത്രണങ്ങൾക്ക് കീഴിലാണ് നെയ്യ്, വെണ്ണ എന്നിവ ഉള്പ്പെടുന്നത്. അതിനാൽ ഇവ ക്യാരിഓൺ ലഗേജില് കൊണ്ടുപോകാനാവില്ല. അത്തരം ഇനങ്ങൾ 100 മില്ലി എന്ന അളവിൽ എയറോസോള്സ്, ജെല്സ് എന്നിവയുടെ കീഴിൽ പരിമിതപ്പെടുത്തുന്നു. അതേസമയം ചെക്ക്-ഇൻ ലഗേജിന്റെ കാര്യത്തിൽ ഒരു യാത്രക്കാരൻ 5 കിലോ വരെ നെയ്യ് കൊണ്ടുപോകാൻ അനുവദിക്കുന്നുണ്ട്.
അച്ചാർ
കയ്യിൽ കൊണ്ടുപോകുന്നതും ചെക്ക്-ഇൻ ചെയ്യുന്നതുമായ ലഗേജുകളിൽ മുളക് അച്ചാർ ഒഴികെയുള്ള അച്ചാറുകൾ കൊണ്ടുപോകാൻ അനുവദിക്കുന്നുണ്ട്.
മുളക് അച്ചാർ ഹാന്ഡ് ക്യാരിയിൽ അനുവദനീയമല്ല, അതേസമയം ഇതുസംബന്ധിച്ച കൂടുതൽ വ്യക്തത എയർപോർട്ടിൽ നിന്നോ എയർലൈനുകളിൽ നിന്നോ നേടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.