മുംബൈ: 60-കളില്‍ മുംബൈ, സൂറത്ത് എന്നിവിടങ്ങളില്‍ സർവീസ് നടത്തിയിരുന്ന ട്രെയിനാണ് മുംബൈ-വത്സാദ് പാസഞ്ചർ ട്രെയിൻ.
കാലങ്ങളായി നിരവധി പേരുടെ ആശ്രയമാണ് ഈ ട്രെയിൻ. ഈ ട്രെയിൻ ഡിസംബർ പകുതിയോടെ സർവീസ് നിർത്തലാക്കാൻ പോകുന്നുവെന്ന വാർത്തയാണ് പ്രചരിക്കുന്നത്. ഇനി മുതല്‍ പ്ലാറ്റ്‌ഫോമില്‍ ട്രെയിൻ നമ്പർ 09023, 24 മുഴങ്ങില്ല, പകരം 'റെസ്റ്റോറൻ്റ് ഓണ്‍ വീല്‍സായി' മാറാനൊരുങ്ങുകയാണ് ഈ ഡബിള്‍ ഡെക്കർ ട്രെയിൻ.അവശേഷിക്കുന്ന റേക്കിന്റെയും ആയുസ് അവസാനിച്ചെന്നും ഈ സാഹചര്യത്തിലാണ് സർവീസ് നിർത്താൻ പദ്ധതിയിടുന്നതെന്നും വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. ഇവയില്‍ ഒരു കോച്ച് റെസ്റ്റോറൻ്റാക്കി മാറ്റുമെന്നും അധികൃതർ അറിയിച്ചു. ലോവർ പരേല്‍ റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറ് വശത്തെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്നാകും റെസ്റ്റോറൻ്റ് തുടങ്ങുക.
പ്രതിദിനം 800 മുതല്‍ 900 വരെ യാത്രക്കാരെ വഹിക്കുന്ന ട്രെയിനാണ് ഓർമയാകാൻ പോകുന്നത്. നിലവില്‍ 18 കോച്ചുകളാണ് ട്രെയിനുള്ളത്. ഇതില്‍ 11 എണ്ണം ഡബിള്‍ ഡെക്കർ കോച്ചുകളാണ്. തലമുറകളോളം നിരവധി പേരുടെ യാത്രയില്‍ ഗണ്യമായ പങ്ക് വഹിച്ച ട്രെയിനാണ് മുംബൈ-വത്സാദ് ഫാസ്റ്റ് പാസഞ്ചർ ട്രെയിൻ.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.