മുംബൈ: പോലീസിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന പണം തട്ടാനുളള യുവാവിന്റെ ശ്രമം തൃശ്ശൂർ സിറ്റി പോലീസ് പൊളിച്ചടുക്കി. പോലീസ് യൂണിഫോമിലായിരുന്നു തട്ടിപ്പ് സംഘത്തിലെയാള്‍ വീഡിയോ കോള്‍ ചെയ്തത്.
ഫോണിലെ ക്യാമറ ഓണ്‍ ചെയ്യാത്തതിനാല്‍ വിളിച്ചത് തൃശൂർ പോലീസ് സൈബർ സെല്ലിലേക്കാണെന്ന് ഇയാള്‍ക്ക് മനസിലായില്ലായിരുന്നു. ഒടുവില്‍ ക്യാമറ ഓണാക്കി പോലീസുകാരെ കണ്ടതോടെയാണ് അപകടം മനസിലായത്.കടുവയെ പിടിച്ച കിടുവ,യേ കാം ചോടുദോ ബായ് എന്ന അടിക്കുറിപ്പോടെ സംഭവത്തിന്റെ വീഡിയോ ട്രോള്‍ രൂപത്തില്‍ തൃശ്ശൂർ സിറ്റി പോലീസ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടനെ 1930ല്‍ വിളിച്ച് വിവരം അറിയിക്കണമെന്ന് നിർദേശിച്ചാണ് പോലീസ് വീഡിയോ അവസാനിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.