ഓടിക്കൊണ്ടിരുന്ന ലോറിയുടെ ക്യാബിൻ വേര്‍പ്പെട്ടു; ചാടിക്കയറി രക്ഷകനായി യുവാവ്,

മലപ്പുറം: മലപ്പുറം ചങ്കുവെട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിയുടെ ക്യാബിൻ വേർപ്പെട്ട് അപകടം. ലോറിയില്‍നിന്ന് ചാടിയിറങ്ങി ഡ്രൈവർ രക്ഷപ്പെട്ടു.

അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

 രാവിലെയായിരുന്നു സംഭവം. ഓടുന്നതിനിടെ ക്യാബിൻ വേർപ്പെട്ടതോടെ ഡ്രൈവർ പുറത്തേക്ക് ചാടി. മുന്നോട്ട് നീങ്ങിയ ലോറി സമീപത്തെ മതിലില്‍ ഇടിച്ചു. 

തുടർന്ന് പിന്നോട്ട് നീങ്ങുകയായിരുന്ന ലോറിയിലേക്ക് അപകടം കണ്ടുനിന്ന സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ചാടിക്കയറി. ലോറി നിയന്ത്രിച്ചതോടെ കൂടുതല്‍ അപകടം ഒഴിവായി.

സെക്യൂരിറ്റി ജീവനക്കാരനായ മനോജാണ് അവസരോചിതമായി ഇടപെട്ടത്. സർവീസ് ചെയ്യാൻ നല്‍കിയ ലോറി തിരികെ കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !