നിയന്ത്രണംവിട്ട കാറിടിച്ചു; കാറിനും മതിലിനും ഇടയില്‍ കുടുങ്ങി വിദ്യാർത്ഥി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍,

മലപ്പുറം: മലപ്പുറം തിരൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച്‌ ഏഴു വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്‍റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് പരിക്കേറ്റത്.

തലക്കടത്തൂർ ഓവുങ്ങല്‍ പാറാള്‍ പള്ളിക്ക് സമീപം ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്. റോഡിൻറെ വലതുവശം ചേർന്ന് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ നിയന്ത്രണം തെറ്റി വന്ന നാനോ കാർ ഇടിക്കുകയായിരുന്നു. അപകട ശേഷം കാർ പള്ളിയുടെ മതിലില്‍ ഇടിച്ചു നിന്നു. അപകടത്തില്‍പ്പെട്ട വിദ്യാർത്ഥി കാറിനും മതിലിനും ഇടയില്‍ കുടുങ്ങി പോവുകയായിരുന്നു. നാട്ടുകാർ ചേർന്ന് കാ‍ർ നീക്കിയ ശേഷം വിദ്യാർത്ഥിയെ പുറത്തെടുക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തിരൂ‍ർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !