മലപ്പുറം: മിനി എസ്റ്റേറ്റിലെ റേഷൻ കടയില്‍ അതിക്രമിച്ചു കയറി കടയുടമയെ ദേഹോപദ്രവമേല്‍പ്പിക്കുകയും റേഷൻ സാധനങ്ങള്‍ കവർന്ന കേസിലും പ്രതി അറസ്റ്റില്‍.
കൊണ്ടോട്ടി പള്ളിക്കല്‍ ബസാർ ചാലക്കല്പുരായിലാണ് സംഭവം നടന്നത്. മിനി എസ്റ്റേറ്റ് പാലംകുളങ്ങര ഹരീഷ് (46) ആണ് പിടിയിലായത്.റേഷൻ കടയില്‍ അനുവദിച്ച ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിയ ശേഷവും കടയില്‍ എത്തി ഹരീഷ് കൂടുതല്‍ അരിയും സാധനങ്ങളും ആവശ്യപ്പെട്ടത്
കടയുടമ ചോലക്കല്‍ ഫാസില്‍ ചോദ്യം ചെയ്തപ്പോള്‍ കടയില്‍ അതിക്രമിച്ചു കയറി ഫാസിലിനെ ദേഹോപദ്രവമേല്‍പ്പിച്ച് 20 കിലോഗ്രാം അരിയും ആറ് പാക്കറ്റ് ആട്ടയും ഹരീഷ് കവർന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
നിരവധി കേസുകളിലുള്‍പ്പെട്ട ഹരീഷ് രണ്ട് വർഷം മുമ്പ് പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
അതിക്രമം നടത്തിയ ശേഷം പ്രതി ഒളിവില്‍ പോവുകയും ചെയ്തു. പിന്നീട് വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം എത്തിയപ്പോള്‍ ഇയാള്‍ രക്ഷപ്പെടാൻ ശ്രമിച്ചെന്നും ഓടിച്ചിട്ടാണ് പ്രതിയെ പിടികൂടിയതെന്നും കൊണ്ടോട്ടി ഇൻസ്പെക്ടർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.