സ്‌കൂള്‍ വാനില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥി അതേ വാന്‍ തട്ടി മരിച്ചു,

മലപ്പുറം: സ്‌കൂള്‍ വാനില്‍ നിന്നിറങ്ങിയ എല്‍കെജി വിദ്യാര്‍ഥി അതേ വാന്‍ തട്ടി മരിച്ചു. വണ്ടി പിന്നോട്ടെടുക്കുന്നതിനിടെ പിന്നീലൂടെ പോയ കുട്ടിയുടെ ദേഹത്ത് ഇടിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശ് കാശ്ഗഞ്ച് ജില്ലയിലെ ഗജരുന്ധ്വാല ഗണേഷ്പുരിലെ ദിലീപ് രാഗിണി ദമ്ബതികളുടെ മകന്‍ ശിവകാന്ത് (നാലര) ആണു താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു സമീപം മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സ്വദേശത്തേക്കു കൊണ്ടുപോയി. 

മുട്ടിപ്പാലം എഎംഎല്‍പി സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥിയാണ്. ഇന്നലെ വൈകിട്ട് 3.45ന് മുട്ടിപ്പാലം അയനിക്കുണ്ടിലാണ് അപകടം. വിദ്യാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ സ്‌കൂളില്‍ കൊണ്ടുപോകുന്ന വാഹനമാണ് ഇടിച്ചത്. വാനില്‍ നിന്ന് ഇറങ്ങിയ ശിവകാന്ത് വാഹനത്തിന്റെ പിറകിലൂടെയും മറ്റൊരു കുട്ടി മുന്‍പിലൂടെയും നടന്നുനീങ്ങി. ഇതിനിടെ പിന്നോട്ടെടുത്ത വാഹനം തട്ടി ശിവകാന്ത് റോഡില്‍ തലയിടിച്ചു വീഴുകയായിരുന്നു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മുട്ടിപ്പാലത്തെ പ്ലൈവുഡ് കടയിലെ ഗ്ലാസ് കട്ടറായ ദിലീപ് 6 വര്‍ഷമായി അയനിക്കുണ്ടിലെ ക്വാര്‍ട്ടേഴ്‌സിലാണു താമസം. സഹോദരി: അനന്യ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !